ഒരു കപ്പ് ചെറുപയർ മതി! ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാം

ചെറുപയർ പോലെയുള്ള ധാന്യങ്ങൾ ശരീരത്തിൻ്റെ ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണകരമാണ്

ഒരു കപ്പ് ചെറുപയർ മതി! ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാം
ഒരു കപ്പ് ചെറുപയർ മതി! ഒരു ഹെൽത്തി ഡ്രിങ്ക് തയ്യാറാക്കാം

കാൽസ്യത്തിൻ്റെയും പൊട്ടാസ്യത്തിൻ്റെയും കലവറയാണ് ചെറുപയർ. ചെറുപയർ പോലെയുള്ള ധാന്യങ്ങൾ ശരീരത്തിൻ്റെ ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണകരമാണ്. ചൂടിനെ പ്രതിരോധിച്ച് ശരീരം കൂളാക്കി ആവശ്യ പോഷകങ്ങൾ നൽകി ഊർജ്ജം വീണ്ടെടുക്കാൻ ചെറുപയർ ഉപയോഗിച്ച് ഒരു കിടിലൻ ഡ്രിങ്ക് തയ്യാറാക്കാം.

ചേരുവകൾ

ചെറുപയർ
തേങ്ങ
ഏലയ്ക്ക
ബദാം
ഉപ്പ്
വെള്ളം
ചിയ വിത്ത്

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കി ഒരു കപ്പ് ചെറുപയർ ചേർത്ത് നിറം മാറുന്നത് വരെ കുറഞ്ഞ തീയിൽ വറുക്ക. പയറിന്റെ നിറം മാറുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി തണുപ്പിക്കാം. ചെറുപയർ തണുത്തുകഴിഞ്ഞാൽ, ഒരു കപ്പ് തേങ്ങ ചിരകിയത്, ഒരു കപ്പ് ശർക്കര, 4 ഏലയ്ക്ക, കാൽ കപ്പ് ബദാം, ഒരു ടീസ്പൂൺ ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കാം. ഇത് അരിച്ചെടുത്ത് പാൽ ഒഴിക്കാം. വീണ്ടും ഇതു തന്നെ ആവർത്തിക്കാം. ഇങ്ങനെ മൂന്ന് തവണ അരിച്ചെടുത്ത് ചെറുപയർ നീര് പിഴിഞ്ഞെടുക്കാം. അരിച്ചെടുത്ത ഈ മിശ്രിതം രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കാം. ശേഷം കുറച്ച് ചിയ വിത്തുകളും ഒരു ചെറിയ കഷണം ഐസും ചേർത്ത് കുടിച്ചു നോക്കൂ.

Share Email
Top