ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചിരുന്നു. ബില്ലില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും വിശദമായ ചര്‍ച്ചകള്‍ക്കായി സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്കോ ജെപിസിക്കോ അയക്കാമെന്നും സര്‍ക്കാര്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളുമായി ജെപിസി ചര്‍ച്ച നടത്തും.
Also Read: ‘സംവരണം മതാടിസ്ഥാനത്തില്‍ ആകാന്‍ പാടില്ല’; സുപ്രധാനമായ നിരീക്ഷണവുമായി സുപ്രീം കോടതി
രാജ്യത്തുടനീളമുള്ള ബുദ്ധിജീവികള്‍ക്കൊപ്പം എല്ലാ സംസ്ഥാന അസംബ്ലികളിലെയും സ്പീക്കര്‍മാരെയും ക്ഷണിക്കും. സാധാരണക്കാരുടെ അഭിപ്രായങ്ങളും സ്വീകരിക്കും. സമവായമില്ലാതെ നിലവിലെ തെരഞ്ഞെടുപ്പ് രീതി മാറ്റുന്നത് കടുത്ത വെല്ലുവിളിയാണെന്നാണ് സര്‍ക്കാര്‍ നിഗമനം. ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുമ്പോള്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതിനായി കുറഞ്ഞത് ആറ് ബില്ലുകളെങ്കിലും പാസാക്കേണ്ടി വരും.