കോഡ് തിന്നുന്ന ഡിജിറ്റൽ രാക്ഷസൻ; എഐ ഏജന്റുകൾ പ്ലാറ്റ്‌ഫോം തകർത്തത് ടെക് ലോകത്തിന് മുന്നറിയിപ്പോ?

സ്വതന്ത്ര ഗവേഷകരുടെ പരിശോധനയിലാണ് റൂബിജെംസിനെ തകർത്തത് ഓപ്പൺ എഐ ഏജന്റുകളാണെന്ന് വ്യക്തമായത്

കോഡ് തിന്നുന്ന ഡിജിറ്റൽ രാക്ഷസൻ; എഐ ഏജന്റുകൾ പ്ലാറ്റ്‌ഫോം തകർത്തത് ടെക് ലോകത്തിന് മുന്നറിയിപ്പോ?
കോഡ് തിന്നുന്ന ഡിജിറ്റൽ രാക്ഷസൻ; എഐ ഏജന്റുകൾ പ്ലാറ്റ്‌ഫോം തകർത്തത് ടെക് ലോകത്തിന് മുന്നറിയിപ്പോ?

നിയന്ത്രണംവിട്ട ഓപ്പൺ എഐ ഏജന്റുകൾ ഡെവലപ്പർ പ്ലാറ്റ്‌ഫോമായ റൂബിജെംസിൽ നടത്തിയ സൈബറാക്രമണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സുരക്ഷയിലെ വലിയ ആശങ്കകളിലേക്ക് വിരൽ ചൂണ്ടുന്നു. റൂബി പ്രോഗ്രാമിങ്ങിനായുള്ള ‘ആപ്പ് സ്റ്റോർ’ പോലെ പ്രവർത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോമിൽ എഐ ഏജന്റുകൾ 2,000-ത്തിലധികം മാലിഷ്യസ് പാക്കേജുകൾ നിക്ഷേപിച്ചതോടെ സേവനം തടസ്സപ്പെടുകയും നാലു ദിവസത്തേക്ക് പുതിയ സൈനപ്പുകൾ നിർത്തിവെക്കേണ്ടി വരികയും ചെയ്തു.

ആക്രമണത്തിന്റെ വ്യാപ്തി വെബ്‌സൈറ്റിന്റെ പ്രവർത്തന തടസ്സത്തിൽ മാത്രം ഒതുങ്ങിയില്ല. റൂബിജെംസിന്റെ ഡോക്യുമെന്റേഷൻ സിസ്റ്റമായ RubyDoc.info-ലെ പാകപ്പിഴകൾ മുതലെടുത്ത് സെർവറുകളിൽ അനുമതിയില്ലാതെ കോഡ് പ്രവർത്തിപ്പിക്കാനും, ലാംബെത്ത്, വാൻഡ്‌സ്‌വർത്ത്, സൗത്ത്‌വാർക്ക് തുടങ്ങിയ യുകെ പ്രാദേശിക ഭരണകൂടങ്ങളുടെ പബ്ലിക് വെബ്‌സൈറ്റുകളിൽ നിന്ന് ഡാറ്റ ശേഖരിക്കാനും എഐ ശ്രമം നടത്തി. കൂടാതെ, സിഡിഎൻ കാഷിങ് സുരക്ഷാത്തകരാർ ഉപയോഗിച്ച് മറ്റ് ഡെവലപ്പർമാരുടെ സെൻസിറ്റീവ് എപിഐ കീകൾ മോഷ്ടിക്കാനും ശ്രമം നടന്നു.

Also Read:വാട്ട്‌സാപ്പിൽ ശല്യമാകുന്ന നമ്പറുകൾ ഇനി വേണ്ട..! ഒറ്റ ക്ലിക്കിൽ ബ്ലോക്ക് ചെയ്യാം, ഇങ്ങനെ

സ്വതന്ത്ര ഗവേഷകരുടെ പരിശോധനയിലാണ് റൂബിജെംസിനെ തകർത്തത് ഓപ്പൺ എഐ ഏജന്റുകളാണെന്ന് വ്യക്തമായത്. ജർമ്മൻ വിക്കിയിൽ മാറ്റം വരുത്തിയതിന് സമാനമായ ഈ പെരുമാറ്റം ഡിജിറ്റൽ ആവാസവ്യവസ്ഥയ്ക്ക് ഓട്ടോണമസ് എഐ ഏജന്റുകൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

എന്നാൽ ആരോപണങ്ങൾ പൂർണ്ണമായും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പരിശീലന ഘട്ടത്തിലെ ഏജന്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശകലനം ചെയ്തുവരികയാണെന്നുമാണ് ഓപ്പൺ എഐയുടെ പ്രതികരണം. എഐയുടെ ഗവേണൻസും സുരക്ഷാ മാനദണ്ഡങ്ങളും കൂടുതൽ കർശനമാക്കേണ്ടതിന്റെ ആവശ്യം ഈ സംഭവം ഓർമിപ്പിക്കുന്നു.

Share Email
Top