‘നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസ്’; വീണയ്‌ക്കെതിരായ ഇ.ഡി. നടപടിയിൽ സന്ദീപ് വാര്യർ

കേവലം രേഖകൾക്കപ്പുറം അതിലേക്ക് നയിച്ച ബാങ്ക് ഇടപാടുകളുടെ വ്യക്തമായ തെളിവുകളും അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു

‘നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസ്’; വീണയ്‌ക്കെതിരായ ഇ.ഡി. നടപടിയിൽ സന്ദീപ് വാര്യർ
‘നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസ്’; വീണയ്‌ക്കെതിരായ ഇ.ഡി. നടപടിയിൽ സന്ദീപ് വാര്യർ

ടി. വീണയ്‌ക്കെതിരായ ഇ.ഡി. നടപടി നൂറ് ശതമാനം തെളിയിക്കപ്പെട്ട കേസാണെന്ന് എം.എൽ.എ. സന്ദീപ് വാര്യർ. കൈക്കൂലി നൽകിയവരും വാങ്ങിയവരും ഇക്കാര്യം സമ്മതിച്ചതാണ്. കേവലം രേഖകൾക്കപ്പുറം അതിലേക്ക് നയിച്ച ബാങ്ക് ഇടപാടുകളുടെ വ്യക്തമായ തെളിവുകളും അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയ വേട്ടയാടലെന്ന ആഖ്യാനം നൽകി പാർട്ടിക്കാരെ കബളിപ്പിക്കാനാണ് ഇപ്പോൾ ന്യായീകരണങ്ങൾ നിരത്തുന്നത്. ആദായനികുതി വകുപ്പ് ആദ്യം പരിശോധന നടത്തി പുറത്തുവന്ന തെളിവുകളുടെ തുടർച്ചയായാണ് ഈ ഇ.ഡി. കേസ് രൂപപ്പെട്ടത് അല്ലാതെ കോൺഗ്രസ് കൊണ്ടുവന്നതല്ല ഇത്.

Also Read:ഇ.ഡി. വേട്ടയാടൽ; സി.പി.എം. സംസ്ഥാന സമിതിയിൽ രൂക്ഷവിമർശനം

മറ്റു കേസുകളിൽ പ്രോസിക്യൂഷനാണ് കുറ്റം തെളിയിക്കേണ്ട ബാധ്യതയെങ്കിൽ, ഇവിടെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ ആരോപണ വിധേയരാണ് മറുപടി നൽകേണ്ടത്. എല്ലാ വശങ്ങളും പരിശോധിച്ച് നിയമപരമായ നടപടികൾ ഉണ്ടാകുമെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

Share Email
Top