വീ​ട്ടി​ല്‍ കഞ്ചാവ് സൂ​ക്ഷി​ച്ച കേസ്; രണ്ടുപേർ കൂടി അറസ്റ്റില്‍

പ്രതികൾക്കെതിരെ ക​ഞ്ചാ​വ് ക​ട​ത്ത്, ഭ​വ​ന​ഭേ​ദ​നം, ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പ്പി​ക്ക​ല്‍ എ​ന്നീ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു

വീ​ട്ടി​ല്‍ കഞ്ചാവ് സൂ​ക്ഷി​ച്ച കേസ്; രണ്ടുപേർ കൂടി അറസ്റ്റില്‍
വീ​ട്ടി​ല്‍ കഞ്ചാവ് സൂ​ക്ഷി​ച്ച കേസ്; രണ്ടുപേർ കൂടി അറസ്റ്റില്‍

പെ​രു​മ്പാ​വൂ​ര്‍: വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. തൊ​ടു​പു​ഴ, കാ​ഞ്ഞി​ര​മ​റ്റം, പൂ​ത​ന​കു​ന്നേ​ല്‍ വീ​ട്ടി​ല്‍ ശം​ബു (24), തൊ​ടു​പു​ഴ തെ​ക്കും​ഭാ​ഗം ക​ണി​യാം​മൂ​ഴി​യി​ല്‍ വി​ന​യ​രാ​ജ് (25) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കഴിഞ്ഞ ദിവസം വി​ല്പ​ന​ക്കാ​യി അ​ല്ല​പ്ര​യി​ലെ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 3.690 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഹ​സ്സ​ന്‍ എ​ന്ന​യാ​ളെ പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇവർ അ​റ​സ്റ്റി​ലാ​യ​ത്.

ഇവർ ഗുണ്ടാ ലിസ്റ്റിൽ ഉൾപെട്ടിട്ടുള്ളവരാണ്. പ്രതികൾക്കെതിരെ ക​ഞ്ചാ​വ് ക​ട​ത്ത്, ഭ​വ​ന​ഭേ​ദ​നം, ദേ​ഹോ​പ​ദ്ര​വം ഏ​ല്‍പ്പി​ക്ക​ല്‍ എ​ന്നീ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഹ​സ്സ​ന്‍ ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത് ഇ​വ​ര്‍ മു​ഖേ​ന​യാ​യി​രു​ന്നു.

Share Email
Top