വിശാലിനെ കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ; യൂട്യൂബര്‍ക്കും 3 യൂട്യൂബ് ചാനലുകള്‍ക്കും എതിരെ കേസ്

താരസംഘടനയായ നടികര്‍ സംഘത്തിന്റെ പ്രസിഡന്റ് നാസര്‍ നല്‍കിയ പരാതിയിലാണ് നടപടി.

വിശാലിനെ കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ; യൂട്യൂബര്‍ക്കും 3 യൂട്യൂബ് ചാനലുകള്‍ക്കും എതിരെ കേസ്
വിശാലിനെ കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ; യൂട്യൂബര്‍ക്കും 3 യൂട്യൂബ് ചാനലുകള്‍ക്കും എതിരെ കേസ്

ചെന്നൈ: തമിഴ് നടന്‍ വിശാലിനെ കുറിച്ച് അപകീര്‍ത്തികരമായ വീഡിയോ പങ്കുവെച്ചതിന് യൂട്യൂബര്‍ക്കും മൂന്ന് യൂട്യൂബ് ചാനലുകള്‍ക്കും എതിരെ കേസെടുത്തു. യുട്യൂബര്‍ സെഗുവേരയ്ക്ക് എതിരെയാണ് ചെന്നൈ പൊലീസ് കേസെടുത്തത്. താരസംഘടനയായ നടികര്‍ സംഘത്തിന്റെ പ്രസിഡന്റ് നാസര്‍ നല്‍കിയ പരാതിയിലാണ് നടപടി. മദഗദരാജ എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥമുള്ള പരിപാടിയില്‍ വിശാല്‍ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതാണ് സംഭവത്തിന് ആധാരം.

Also Read: കോമഡിയും സസ്പെൻസ് ത്രില്ലും; ‘ബെസ്റ്റി’ റിലീസ് നാളെ

മറ്റൊരാളുടെ കൈപിടിച്ചാണ് വിശാല്‍ സദസ്സിലേക്ക് കയറിയത്. മെലിഞ്ഞ്, അവശനായ നിലയിലായിരുന്നു താരം. പരിപാടിക്കിടയില്‍ സംസാരിക്കുമ്പോള്‍ കൈ നിര്‍ത്താതെ വിറക്കുന്നുണ്ടായിരുന്നു. വാക്കുകള്‍ പലയിടത്തും പതറി. ആരോഗ്യപ്രശ്ങ്ങള്‍ നേരിടുന്നതിനിടെയാണ് അദ്ദേഹം പ്രൊമോഷന്‍ പരിപാടികള്‍ക്ക് എത്തിയത്. പനി ബാധിതനായതിനാല്‍ തളര്‍ച്ച അനുഭവപ്പെട്ടതായി താരം പറഞ്ഞെങ്കിലും അപകീര്‍ത്തികരമായ രീതിയില്‍ യൂട്യൂബ് ചാനലുകള്‍ വാര്‍ത്ത നല്‍കുകയായിരുന്നു.

Share Email
Top