ജയപരാജയങ്ങളുടെ പോരാട്ടം; ഡൽഹി ക്യാപിറ്റൽസ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും

പരിക്കിൽ നിന്ന് മുക്തനായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തിരിച്ചെത്തുന്നത് ഗുജറാത്തിന് വലിയ ആശ്വാസമാണ്

ജയപരാജയങ്ങളുടെ പോരാട്ടം; ഡൽഹി ക്യാപിറ്റൽസ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും
ജയപരാജയങ്ങളുടെ പോരാട്ടം; ഡൽഹി ക്യാപിറ്റൽസ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും

പിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് പോരാട്ടം. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഡൽഹി ഹാട്രിക് വിജയത്തിനായി ഇറങ്ങുമ്പോൾ, കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഗുജറാത്തിന് ഈ മത്സരം നിർണ്ണായകമാണ്.

ഡൽഹി നിരയിൽ പുതിയ ഹീറോ സമീർ റിസ്‌വിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ശ്രദ്ധാകേന്ദ്രം. ലഖ്‌നൗവിനെതിരെ പുറത്താവാതെ 70 റൺസും മുംബൈയ്‌ക്കെതിരെ 90 റൺസും അടിച്ചുകൂട്ടിയ റിസ്‌വിയുടെ തകർപ്പൻ ഫോം ഡൽഹിക്ക് വലിയ ആത്മവിശ്വാസം നൽകുന്നു. ഒപ്പം കെ.എൽ രാഹുലും നിതീഷ് റാണയും ഫോമിലേക്ക് തിരിച്ചെത്തുന്നത് ഡൽഹിയുടെ ബാറ്റിംഗ് നിരയെ ശക്തമാക്കും. ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗും അക്‌സർ-കുൽദീപ് സ്പിൻ കൂട്ടുകെട്ടും ഡൽഹിക്ക് മുൻതൂക്കം നൽകുന്നു.

Also Read:ഫോമിലേക്ക് ഗിയർ മാറ്റി പടിക്കൽ; തുടർച്ചയായ രണ്ട് അർദ്ധ സെഞ്ച്വറികൾ, സ്ട്രൈക്ക് റേറ്റ് 200 കടന്നു!

പരിക്കിൽ നിന്ന് മുക്തനായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തിരിച്ചെത്തുന്നത് ഗുജറാത്തിന് വലിയ ആശ്വാസമാണ്. സായ് സുദർശൻ മികച്ച തുടക്കം നൽകുമെന്ന് ടീം പ്രതീക്ഷിക്കുന്നു. എന്നാൽ ജോസ് ബട്ട്‌ലർ, ഗ്ലെൻ ഫിലിപ്‌സ്, വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ മോശം ഫോം ടീമിനെ അലട്ടുന്നുണ്ട്. റാഷിദ് ഖാൻ നയിക്കുന്ന ബൗളിംഗ് നിരയും ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. ഏഴ് മത്സരങ്ങളിൽ നേർക്കുനേർ വന്നപ്പോൾ നാലിലും ഗുജറാത്താണ് ജയിച്ചത് എന്ന കണക്ക് അവർക്ക് പ്രതീക്ഷ നൽകുന്നു.

Share Email
Top