പത്തനംതിട്ട: മഞ്ഞച്ചരട് കെട്ടി വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച ശേഷം 17കാരിയെ പീഡിപ്പിച്ചു. കേസിൽ 19കാരനെ ആറന്മുള പൊലീസ് പിടികൂടി. കോഴഞ്ചേരി ചെറുകോൽ പുരയിടത്തിൽ വീട്ടിൽ സിബിൻ ഷിബു (19) ആണ് അറസ്റ്റിലായത്.
കഴിഞ്ഞവർഷം മെയ് 25ന് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ വിവാഹം കഴിച്ചെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. പിന്നീട് മറ്റൊരു ദിവസമായിരുന്നു പീഡനം. ശിശുക്ഷേമ സമിതിയിൽ നിന്ന് വിവരം ലഭിച്ച പ്രകാരം, വനിത സെൽ എസ്.ഐ, കോന്നി എൻട്രി ഹോമിൽ കഴിയുന്ന കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് ആറന്മുള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Also Read: അച്ഛനെയും മകളെയും വെട്ടി പരിക്കേൽപ്പിച്ചു; പ്രതികൾ അറസ്റ്റിൽ
അതേസമയം കുട്ടിയുടെ മൊഴി കോടതിയിലും രേഖപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കുരങ്ങുമലയിൽ നിന്ന് പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി. ആറന്മുള പൊലീസ് ഇൻസ്പെക്ടർ വി.എസ്. പ്രവീണിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.