9 വയസുകാരനെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 20 വർഷം കഠിന തടവും പിഴയും

2022 ൽ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്

9 വയസുകാരനെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 20 വർഷം കഠിന തടവും പിഴയും
9 വയസുകാരനെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 20 വർഷം കഠിന തടവും പിഴയും

തിരുവനന്തപുരം: തിരുവനന്തപുരത്ത് 9 വയസുകാരനെ ലൈം​ഗികമായി പീഡിപ്പിച്ച പ്രതിയ്ക്ക് 20 വർഷം കഠിന തടവും 41,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ബിനോയിയെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി നൗഷാദലി കെ പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും ശിക്ഷിച്ചത്.

അതേസമയം 2022 ൽ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മൂടാടി മൂത്തായം ബീച്ചിൽ മത്സ്യബന്ധനത്തിന് വന്ന പ്രതി ബീച്ചിൽ കളിക്കുകയായിരുന്ന കുട്ടിയെ താമസിക്കുന്ന ഷെഡിലേക്ക് കൊണ്ടുപോയി ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Share Email
Top