രജൗരിയിലെ ദുരൂഹ മരണങ്ങള്‍; രോഗ ലക്ഷണങ്ങളുളള 9 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

രണ്ട് പെണ്‍കുട്ടികള്‍ ഒഴികെ ബാക്കിയുളളവര്‍ ഗുരുതരനില തരണം ചെയ്തിട്ടുണ്ട്

രജൗരിയിലെ ദുരൂഹ മരണങ്ങള്‍; രോഗ ലക്ഷണങ്ങളുളള 9 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
രജൗരിയിലെ ദുരൂഹ മരണങ്ങള്‍; രോഗ ലക്ഷണങ്ങളുളള 9 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരിയിലെ ദുരൂഹ മരണങ്ങള്‍ക്ക് പിന്നാലെ ഒന്‍പത് പേരെ കൂടി സമാന രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാദല്‍ ജില്ലയില്‍ നിന്നുളളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുളളത്. പനിയും ശ്വാസതടസവും അനുഭവപ്പെട്ട രോഗികള്‍ കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയിലെത്തിയതെന്ന് രജൗരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ അമര്‍ജീത് പറഞ്ഞു. ഇവരുടെ നില പിന്നീട് ഗുരുതരമായി. രണ്ട് പെണ്‍കുട്ടികള്‍ ഒഴികെ ബാക്കിയുളളവര്‍ ഗുരുതരനില തരണം ചെയ്തിട്ടുണ്ട്. ചികിത്സയുടെ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

Also Read: 76-ാം റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം; അതിര്‍ത്തിയില്‍ കര്‍ശന സുരക്ഷ, ഡല്‍ഹിയില്‍ 15,000 സുരക്ഷാ ഉദ്യോഗസ്ഥര്‍

രോഗം ബാധിച്ച് നേരത്തെ മരണപ്പെട്ട മൂന്ന് കുടുംബങ്ങളുമായി ബന്ധമുളളവര്‍ക്കാണ് രോഗ ലക്ഷണങ്ങളുളളത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ അധികവും കുട്ടികളാണ്. 300 ഓളം ആളുകള്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. രോഗം വ്യാപിക്കുന്നതിനാല്‍ ബാദലില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. രോഗ വ്യാപനം തടയുന്നതിനായി ഗ്രാമത്തെ കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.

Share Email
Top