CMDRF

ഹിമാചൽ പ്രദേശിലെ ഉരുൾപൊട്ടലിൽ 8 മരണം; തെരച്ചിൽ ഊർജിതം

ഹിമാചൽ പ്രദേശിലെ ഉരുൾപൊട്ടലിൽ 8 മരണം; തെരച്ചിൽ ഊർജിതം
ഹിമാചൽ പ്രദേശിലെ ഉരുൾപൊട്ടലിൽ 8 മരണം; തെരച്ചിൽ ഊർജിതം

ദില്ലി: ഹിമാചൽ പ്രദേശിലെ രാംപുരയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുന്നു. മണ്ണിൽ പുതഞ്ഞവരെ കണ്ടെത്താനായി എസ്കവേറ്ററുകളും കെഡാവർ നായ്ക്കളേയും എത്തിച്ചെന്ന്  കരസേന അറിയിച്ചു. നിലവിൽ 8 മരണമാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മേഘവിസ്ഫോടനത്തെ തുടർന്ന് കുടുങ്ങിയ 800ഓളം തീർത്ഥാടകരെ എയർലിഫ്റ്റ് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇതുവരെ 15 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. വരും ദിവസങ്ങളിലും ഇരുസംസ്ഥാനത്തും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

Top