ഈ വർഷം മാത്രം ചെലവിട്ടത് 75 കോടി രൂപ! പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രാ കണക്കുകൾ പുറത്ത്

2021 മുതൽ ഇതുവരെയുള്ള കാലയളവിൽ പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായുള്ള ആകെ ചെലവ് ഏകദേശം 557 കോടി രൂപ വരും

ഈ വർഷം മാത്രം ചെലവിട്ടത് 75 കോടി രൂപ! പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രാ കണക്കുകൾ പുറത്ത്
ഈ വർഷം മാത്രം ചെലവിട്ടത് 75 കോടി രൂപ! പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രാ കണക്കുകൾ പുറത്ത്

രാജ്യത്ത് വലിയ ചർച്ചയ്ക്ക് വഴിവെച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രാ ചെലവുകളുടെ ഔദ്യോഗിക കണക്കുകൾ പാർലമെന്റിൽ പുറത്തുവിട്ടു. 2026-ൽ ഇതുവരെയുള്ള വിദേശ സന്ദർശനങ്ങൾക്കായി ഏകദേശം 74.6 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നതെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ നൽകിയ മറുപടിയിലൂടെ വ്യക്തമാക്കി. രാജ്യസഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിട്ടയാണ് ഔദ്യോഗിക കണക്കുകൾ സമർപ്പിച്ചത്.

ഈ വർഷം ആദ്യം മുതൽ ജൂലൈ വരെയുള്ള കാലയളവിലെ കണക്കുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചില യാത്രാ ബില്ലുകൾ കൂടി തീർപ്പാകാനുണ്ടെങ്കിലും ലഭ്യമായ കണക്കുകൾ പ്രകാരം 2026-ൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് നോർവേ സന്ദർശനത്തിനാണ്; 17.47 കോടി രൂപ. മെയ് മാസത്തിലെ യൂറോപ്യൻ പര്യടനത്തിന്റെ ഭാഗമായിരുന്നു ഇത്. ഫെബ്രുവരിയിൽ നടന്ന ഇസ്രായേൽ സന്ദർശനത്തിന് 11.92 കോടി രൂപയും, ജൂൺ അവസാനത്തെ സെഷൽസ് സന്ദർശനത്തിന് 8.22 കോടി രൂപയും ചെലവായി. മലേഷ്യ (5.57 കോടി), ന്യൂസിലാൻഡ് (5.44 കോടി), സ്ലൊവാക് റിപ്പബ്ലിക് (4.77 കോടി) എന്നിങ്ങനെയാണ് മറ്റ് പ്രധാന ചെലവുകൾ. ഫ്രാൻസ് സന്ദർശനത്തിന്റെ ചില കണക്കുകൾ ഇനിയും ലഭിക്കാനുണ്ട്.

ALSO READ;സിനിമ നടിമാർ ചെയ്യും, പക്ഷെ അത്ര എളുപ്പമല്ല! കുഞ്ഞുണ്ടാകാൻ ശരിയായ സമയത്തിനായി കാത്തിരിക്കുകയാണോ? വൈകിയുള്ള ഗർഭധാരണത്തെക്കുറിച്ചുള്ള സത്യം

2021 മുതൽ ഇതുവരെയുള്ള കാലയളവിൽ പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായുള്ള ആകെ ചെലവ് ഏകദേശം 557 കോടി രൂപ വരും. പ്രതിപക്ഷ അംഗങ്ങളായ സഞ്ജയ് സിംഗ്, വി. ശിവദാസൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് സർക്കാർ ഈ കണക്കുകൾ പുറത്തുവിട്ടത്. വിദേശയാത്രകളുടെ ഭാഗമായി പുതുതായി ഒപ്പുവെച്ച ധാരണാപത്രങ്ങളും രാജ്യത്തിന് ലഭിച്ച നേട്ടങ്ങളും സർക്കാർ ഇതിനോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്.

ഈ വിദേശ സന്ദർശനങ്ങൾ രാജ്യത്തിന് വലിയ തോതിലുള്ള സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2021 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ ഇന്ത്യയിലേക്ക് ആകെ 381.8 ബില്യൺ ഡോളറിന്റെ വിദേശ നേരിട്ടുള്ള നിക്ഷേപം (FDI) ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

Share Email
Top