ടെല്‍അവീവ്: 422 ദിവസമായി തുടരുന്ന യുദ്ധത്തിനെതിരെ ഇസ്രയേലില്‍ പ്രതിഷേധം വ്യാപിക്കുന്നു.യുദ്ധത്തിലൂടെ ബന്ദിമോചനമെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതില്‍ സൈന്യം പരാജയപ്പെട്ട പശ്ചാത്തലത്തില്‍ ഹമാസുമായി ധാരണയിലെത്തണമെന്നാണ് ഇസ്രയേലികള്‍ ആവശ്യപ്പെടുന്നത്. സ്ത്രീകളും കുട്ടികളുമടക്കം 45,000ത്തോളം ഗസ്സക്കാരെയാണ് ക്രൂരമായി കൊന്നൊടുക്കിയത്.
ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസുമായി ചര്‍ച്ച നടത്തി യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇസ്രയേലിലെ പൊതുജനങ്ങളില്‍ ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നതെന്ന് ഇസ്രയേലി മാധ്യമമായ ചാനല്‍ 12 നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറഞ്ഞു. 71% പേരാണ് ഇതിനെ പിന്തുണച്ചത്. അതേസമയം, 15 ശതമാനം പേര്‍ കരാറിനെ എതിര്‍ത്തു. 14% പേര്‍ അഭിപ്രായം വ്യക്തമാക്കിയില്ല.
Also Read: ഹൂതികൾ അമേരിക്കയെ നാണം കെടുത്തി; തുറന്ന് പറഞ്ഞ് മുൻ യു.എസ് സൈനിക ഉദ്യോഗസ്ഥരും മാധ്യമങ്ങളും
ഒക്ടോബറില്‍ ഇസ്രയേല്‍ അസോസിയേഷന്‍ ഓഫ് റേപ്പ് ക്രൈസിസ് സെന്റര്‍ നടത്തിയ മറ്റൊരു സര്‍വേയില്‍ 59 ശതമാനം പേര്‍ മാത്രമായിരുന്നു ബന്ദിമോചന, യുദ്ധം നിര്‍ത്തല്‍ കരാറിനെ അനുകൂലിച്ചിരുന്നത്. അന്ന് 33 ശതമാനം പേര്‍ എതിര്‍ത്തിരുന്നു. എന്നാല്‍, രണ്ടുമാസത്തിനിപ്പുറം ഇതില്‍ വന്‍ വ്യത്യാസമാണ് വന്നത്.
അതേസമയം, ഗസ്സയില്‍നിന്ന് ഫലസ്തീനികളെ ആട്ടിപ്പായിച്ച് അവിടെ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് 33 ശതമാനം ഇസ്രയേലികള്‍ ആവശ്യപ്പെട്ടു. ചാനല്‍ 12 നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഇത്. 51% പേര്‍ ഇതിനെ എതിര്‍ത്തു. 16% പേര്‍ വിട്ടുനിന്നു.