7000 എംഎഎച്ചിന്‍റെ യമണ്ടൻ ബാറ്ററി; വിപണി പിടിച്ചെടുക്കാൻ കെ13 നുമായി ഓപ്പോ

ഐക്യു നിയോ 10 ആർ, വിവോ ടി എക്സ്, ഐക്യു സി 10 തുടങ്ങിയ ഫോണുകൾ ഇതിനുദാഹരണമാണ്

7000 എംഎഎച്ചിന്‍റെ യമണ്ടൻ ബാറ്ററി; വിപണി പിടിച്ചെടുക്കാൻ കെ13 നുമായി ഓപ്പോ
7000 എംഎഎച്ചിന്‍റെ യമണ്ടൻ ബാറ്ററി; വിപണി പിടിച്ചെടുക്കാൻ കെ13 നുമായി ഓപ്പോ

ടെക്നോളജി മാറിയതോടെ 6000 മുതൽ 7400 എംഎഎച്ച് വരെ കപ്പാസിറ്റിയുള്ള ഫോണുകളാണ് വിപണിയിലേക്ക് ഇറങ്ങുന്നത്. ഐക്യു നിയോ 10 ആർ, വിവോ ടി എക്സ്, ഐക്യു സി 10 തുടങ്ങിയ ഫോണുകൾ ഇതിനുദാഹരണമാണ്. ഇപ്പോ‍ഴിതാ ഓപ്പോയും ഈ കാറ്റഗറിയിലേക്ക് പുതിയ ഒരു താരത്തിനെ കൊണ്ട് വന്നിരിക്കുകയാണ്.

Also Read:വരക്കാനും കുറിക്കാനും സ്‌റ്റൈലസ് പേനയുമായി മോട്ടോ എത്തുന്നു

ഏപ്രിൽ 21 ഫ്ലിപ്കാർട്ടിലൂടെയാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. 120Hz റിഫ്രഷ് റേറ്റും 1200-നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയയാണ് ഫോണിനുള്ളത്. ഡിസ്‌പ്ലേ കർവ്ഡ് അല്ല. എണ്ണമയമുള്ളതോ നനഞ്ഞതോ ആയ കൈകൊണ്ട് ഉപയോഗിക്കാൻ കഴിയും. 4nm പവർ-സേവിംഗ് ഡിസൈനിൽ സ്നാപ് ഡ്രാഗൺ 6 Gen 4 പ്രൊസസറാണ് ഓപ്പോ ഫോണിന് നൽകിയിരിക്കുന്നത്.

അതേസമയം 80 വാട്ട് ഫാസ്റ്റ്ചാർജിങ് പിന്തുണയുള്ള 7000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്‍റെ പ്രധാന ആകർഷണം. അര മണിക്കൂർ കൊണ്ട് 60 ശതമാനം ചാർജാകുമെന്നാണ് ഓപ്പോയുടെ വാദം. 50 എംപി എഐ കാമറയാണ് ഫോണിനുള്ളത്. ഗെയിം കളിക്കുമ്പോൾ ഓവർ ഹീറ്റാകുന്നത് തടയാൻ വേപ്പർ കൂളിങ് ചേമ്പറുമുണ്ട്. 20000 രൂപക്കുള്ളിലാകും വില വരുന്നത്.

Share Email
Top