അബുദാബി: നിരവധി മലയാളികളെ ഒറ്റ രാത്രിയില്‍ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് ഇത്തവണയും ഒരു മലയാളിക്ക് സമ്മാനിച്ചത് കോടികൾ. പ്രവാസി മലയാളിയായ അബ്ദുള്ള സുലൈമാനാണ് ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം (2 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് അബ്ദുള്ള സുലൈമാനെ തേടി ആ ഭാഗ്യമെത്തിയത്. 10 വര്‍ഷം യുഎഇയില്‍ ജോലിചെയ്തിരുന്ന അബ്ദുള്ള ഇപ്പോള്‍ സൗദി അറേബ്യയിലേക്ക് മാറിയിരിക്കുകയാണ്. 019362 എന്ന ടിക്കറ്റ് നമ്പര്‍ തന്‍റെ തലവര മാറ്റുമെന്ന് അബ്ദുള്ള സ്വപ്നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ മാസവും അബ്ദുള്ള ബിഗ് ടിക്കറ്റ് വാങ്ങുമായിരുന്നു. ഒറ്റയ്ക്ക് വാങ്ങിയ ടിക്കറ്റിലാണ് ഇദ്ദേഹത്തിന് സമ്മാനം ലഭിച്ചത്.