ഡൽഹിയിൽ വാഹന പരിശോധനക്കിടെ 47 ലക്ഷം രൂപ പിടികൂടി

സംഭവത്തിൽ ഡൽഹി പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു

ഡൽഹിയിൽ വാഹന പരിശോധനക്കിടെ 47 ലക്ഷം രൂപ പിടികൂടി
ഡൽഹിയിൽ വാഹന പരിശോധനക്കിടെ 47 ലക്ഷം രൂപ പിടികൂടി

ഡൽഹി: ഡൽഹിയിൽ വാഹനപരിശോധനക്കിടെ രേഖകളില്ലാത്ത 47 ലക്ഷം രൂപ പിടികൂടി. സംഘംവിഹാർ സ്വദേശി വസീം മാലിക് ഓടിച്ച കാറിൽ നിന്നാണ് രേഖകളില്ലാത്ത പണം കണ്ടെടുത്തത്. സംഘംവിഹാർ പ്രദേശത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് 47 ലക്ഷം രൂപ സ്റ്റാറ്റിക് സർവൈലൻസ് ടീം കസ്റ്റഡിയിലെടുത്തത്.

അതേസമയം പിടിയിലായ വസീം മാലിക് സ്ക്രാപ്പ് ഡീലറാണെന്നാണ് പൊലീസിനോട് പറഞ്ഞത്. പണത്തിന്റെ ഉറവിടം തെളിയിക്കുന്നതിനുള്ള കൃത്യമായ രേഖകൾ നൽകാത്തതിനാൽ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ ഡൽഹി പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

Share Email
Top