മംഗളൂരു: ഗണേഷ് ഗുഡിക്ക് സമീപം വിനോദയാത്ര പോയ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 40വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഉത്തര കന്നട ജില്ലയിൽ സോയിഡ താലൂക്കിലെ ഹൊസദുർഗ സെന്റ് അന്തോണീസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്. 50 വിദ്യാർഥികളായിരുന്നു ബസിലുണ്ടായിരുന്നത്.
രാവിലെ വാട്ടർ സ്പോർട്സ് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. മൗലാങ്കിക്ക് സമീപമുള്ള ഹോംസ്റ്റേയിലാണ് വിദ്യാർത്ഥികൾ താമസിച്ചിരുന്നത്. അപകടം നടന്നയുടനെ തന്നെ നാട്ടുകാർ ചേർന്ന് ബസിൽ കുടുങ്ങിയ വിദ്യാർത്ഥികളെ പുറത്തെടുത്തു.
Also Read :ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; കുടുംബിനിക്കും മക്കൾക്കും പരിക്ക്
പിന്നീട് രണ്ട് ആംബുലൻസുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലും പരിക്കേറ്റവരെ ദണ്ഡേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമനഗര പൊലീസ് അപകടസ്ഥലം സന്ദർശിച്ചു.