മുസ്ലീം കരാറുകാര്‍ക്ക് 4% സംവരണം: സിദ്ധരാമയ്യ സര്‍ക്കാറിനെതിരെ എതിര്‍പ്പുമായി ബിജെപി

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടി പ്രീണന രാഷ്ട്രീയമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ബിജെപി ആരോപിച്ചു.

മുസ്ലീം കരാറുകാര്‍ക്ക് 4% സംവരണം: സിദ്ധരാമയ്യ സര്‍ക്കാറിനെതിരെ എതിര്‍പ്പുമായി ബിജെപി
മുസ്ലീം കരാറുകാര്‍ക്ക് 4% സംവരണം: സിദ്ധരാമയ്യ സര്‍ക്കാറിനെതിരെ എതിര്‍പ്പുമായി ബിജെപി

ബെംഗളൂരു: മുസ്ലീം കോണ്‍ട്രാക്ടര്‍മാര്‍ക്ക് ടെന്‍ഡറുകളില്‍ 4% സംവരണം നല്‍കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. കര്‍ണാടക ട്രാന്‍സ്പരന്‍സി ഇന്‍ പബ്ലിക് പ്രൊക്യുര്‍മെന്റ് (കെടിപിപി) നിയമത്തിലെ ഭേദഗതികള്‍ക്ക് സിദ്ധരാമയ്യ മന്ത്രിസഭ ശനിയാഴ്ച അംഗീകാരം നല്‍കി. ഒരു കോടി രൂപ വരെയുള്ള ടെന്‍ഡറുകളില്‍ മുസ്ലീം കരാറുകാര്‍ക്ക് 4 ശതമാനം സംവരണം നല്‍കാനാണ് തീരുമാനിച്ചത്. മാര്‍ച്ച് 7 ന് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ പൊതുമരാമത്ത് കരാറുകളുടെയും 4 ശതമാനം ഇപ്പോള്‍ കാറ്റഗറി-II ബിയില്‍ ഉള്‍പ്പെട്ട സമുദായത്തിനായി സംവരണം ചെയ്യുമെന്ന് പറഞ്ഞിരുന്നു.

Also Read: അസമില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് മര്‍ദനത്തിന് ഇരയായിട്ടുണ്ട്’; അമിത് ഷാ

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടി പ്രീണന രാഷ്ട്രീയമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ബിജെപി ആരോപിച്ചു. മന്ത്രിസഭയുടെ തീരുമാനം രാഹുല്‍ ഗാന്ധിയുടെ സ്വാധീനത്തിലാണ്. നാല് ശതമാനം സംവരണം രാഹുല്‍ ഗാന്ധിയുടെ പൂര്‍ണ രക്ഷാകര്‍തൃത്വത്തോടെയാണ് പാസാക്കിയതെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന നീക്കമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് ബിജെപി എംപി തേജസ്വി സൂര്യ ആരോപിച്ചു.

Share Email
Top