തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും ഷാര്‍ജയിലേക്കുമുള്ള 4 വിമാനങ്ങള്‍ കൂടി റദ്ദാക്കി

തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും ഷാര്‍ജയിലേക്കുമുള്ള 4 വിമാനങ്ങള്‍ കൂടി റദ്ദാക്കി

നത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും ഷാര്‍ജയിലേക്കുമുള്ള 4 വിമാനങ്ങള്‍ കൂടി റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനസവീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ, എയര്‍ അറേബ്യ വിമാനങ്ങളും റദ്ദാക്കി. ദുബായിലെ മെട്രോസ്റ്റേഷനുകളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് അല്‍ നഹ്ദ, ഓണ്‍ പാസീവ് മെട്രോ സ്റ്റേഷനുകള്‍ക്ക് അകത്തേക്ക് വെള്ളം കയറിയത്. വെള്ളം കയറിയത് സര്‍വീസുകള്‍ക്ക് കാര്യമായ തടസ്സമുണ്ടാക്കി.

റെഡ് ലൈനിലൂടെയുള്ള ഓണ്‍പാസീവ് മെട്രോ സ്റ്റേഷനിലെ സര്‍വീസ് തടസ്സത്തെക്കുറിച്ച് ദുബായ് മെട്രോ ഉപയോക്താക്കളെ അറിയിക്കാന്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) പ്രസ്താവന പുറത്തിറക്കിയിരുന്നു. മഴക്കെടുതിയുള്ള സ്റ്റേഷനുകള്‍ക്കിടയില്‍ യാത്രക്കാര്‍ക്ക് സര്‍വീസ് നടത്തുന്നതിന് ബദല്‍ ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു. കണങ്കാല്‍ വരെയുള്ള വെള്ളത്തില്‍ സ്റ്റേഷന് പുറത്തേക്ക് നടന്നു നീങ്ങുന്ന ആളുകളുടെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Top