കർണാടകയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് 4 മരണം, 2 പേർക്ക് പൊള്ളൽ

പഴയ കെട്ടിടമായതിനാൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച ഉടൻ തീ വീടൊട്ടാകെ ആളിപ്പടരുകയായിരുന്നു

കർണാടകയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് 4 മരണം, 2 പേർക്ക് പൊള്ളൽ
കർണാടകയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് 4 മരണം, 2 പേർക്ക് പൊള്ളൽ

ബെലഗാവി: ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കിടെ കർണാടകയിലെ ബെലഗാവിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ തീപിടിത്തം. അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ ദാരുണമായി കൊല്ലപ്പെട്ടു. രണ്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ബെലഗാവി സെൻട്രൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ചാവട് ഗല്ലിയിലെ വീട്ടിൽ സെപ്റ്റംബർ 14 തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗജാനൻ ദാമോനെ (65), ശാരദ ദാമോനെ (45), ഭാരതി ദാമോനെ (50), റോഷൻ ദാമോനെ (21) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പൊള്ളലേറ്റ പ്രിയ ദാമോനെ (28), ഗംഗ ദാമോനെ (25) എന്നിവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങൾ എല്ലാവരും വീട്ടിലുണ്ടായിരുന്ന സമയത്താണ് ദുരന്തമുണ്ടായത്. പഴയ കെട്ടിടമായതിനാൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച ഉടൻ തീ വീടൊട്ടാകെ ആളിപ്പടരുകയായിരുന്നു. വീടിനുള്ളിൽ കുടുങ്ങിപ്പോയവർക്ക് പുറത്തേക്ക് രക്ഷപ്പെടാൻ സാധിച്ചില്ല.

Also Read: മോദിയുടെ നിലപാടിനെ പ്രശംസിച്ച് ചൈന; ഇന്ത്യയുടേത് സ്വതന്ത്ര വിദേശനയമെന്ന് വിദേശകാര്യ മന്ത്രാലയം

വിവരമറിഞ്ഞെത്തിയ പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് തീയണച്ച് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ മാർക്കറ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്രിഡ്ജ് പൊട്ടിത്തെറിക്കാനുണ്ടായ കൃത്യമായ കാരണം ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ.

Share Email
Top