സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ സ്കൗട്ട് ആൻഡ് ഗൈഡ് ക്വാട്ടയിൽ 10 ഒഴിവുകളിലേക്ക് നിയമനം. ലെവൽ-2, ലെവൽ-1 തസ്തികകളിലാണ് അവസരം. പത്താം ക്ലാസ് വിജയത്തിനൊപ്പം സ്കൗട്ട് ആൻഡ് ഗൈഡ് യോഗ്യതാ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 06.
ആകെ 60 മാർക്കിനാണ് പരീക്ഷ. 60 മിനിറ്റാണ് ദൈർഘ്യം. സ്കൗട്ട്സ് & ഗൈഡ്സ് ചരിത്രം, നിയമങ്ങൾ, റാലികൾ, ചിഹ്നങ്ങൾ, പൊതുവിജ്ഞാനം എന്നിവയിൽ നിന്ന് 40 ഒബ്ജക്ടീവ് ചോദ്യങ്ങളും 20 മാർക്കിന്റെ എസ്സേ ചോദ്യവുമാണ് ഉണ്ടാകുക. തെറ്റായ ഉത്തരങ്ങൾക്ക് 1/3 മാർക്ക് നെഗറ്റീവ് മാർക്കിങ് ബാധകമാണ്. അടുത്ത ഘട്ടമായ രേഖാ പരിശോധനയിലേക്ക് യോഗ്യത നേടാൻ ചുരുങ്ങിയത് 40% മാർക്ക് നേടണം.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






