സിംഗിൾ ചാർജിൽ 369 കിലോമീറ്റർ റേഞ്ച്; 15 ലക്ഷം രൂപ വിലയിൽ കിയയുടെ പുത്തൻ ഇലക്ട്രിക് കാർ ഉടൻ എത്തും!

2030ഓടെ ഇന്ത്യയിൽ എട്ട് ഇലക്ട്രിഫൈഡ് വാഹനങ്ങൾ ഉൾപ്പെടെ 10 പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്ന് കിയ ഇൻവെസ്റ്റർ ഡേ പരിപാടിയിൽ പ്രഖ്യാപിച്ചിരുന്നു

സിംഗിൾ ചാർജിൽ 369 കിലോമീറ്റർ റേഞ്ച്; 15 ലക്ഷം രൂപ വിലയിൽ കിയയുടെ പുത്തൻ ഇലക്ട്രിക് കാർ ഉടൻ എത്തും!
സിംഗിൾ ചാർജിൽ 369 കിലോമീറ്റർ റേഞ്ച്; 15 ലക്ഷം രൂപ വിലയിൽ കിയയുടെ പുത്തൻ ഇലക്ട്രിക് കാർ ഉടൻ എത്തും!

ന്ത്യൻ വാഹന വിപണിയിൽ ഇലക്ട്രിക്-ഹൈബ്രിഡ് വിപ്ലവത്തിന് ആക്കം കൂട്ടാൻ കിയ മോട്ടോഴ്‌സ് ഒരുങ്ങുന്നു. കിയയുടെ ആദ്യ ബാറ്ററി ഇലക്ട്രിക് മോഡലായ സൈറോസ് ഇവിയും, 7 സീറ്റർ പ്രീമിയം ഹൈബ്രിഡ് എസ്‌യുവിയായ സൊറെന്റോയും വരും മാസങ്ങളിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ സൂചനകൾ. ഇതിന് മുന്നോടിയായി കിയ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പുതിയ ടീസർ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. 2030ഓടെ ഇന്ത്യയിൽ എട്ട് ഇലക്ട്രിഫൈഡ് വാഹനങ്ങൾ ഉൾപ്പെടെ 10 പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്ന് കിയ ഇൻവെസ്റ്റർ ഡേ പരിപാടിയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യപടിയായാണ് ഈ പുത്തൻ മോഡലുകൾ എത്തുന്നത്.

റിപ്പോർട്ടുകൾ പ്രകാരം കിയ സൈറോസ് ഇവി ഈ ഓഗസ്റ്റിൽ തന്നെ ഇന്ത്യൻ വിപണിയിൽ വിൽപനയ്‌ക്കെത്തും. ഇതിന്റെ ഔദ്യോഗിക അനാച്ഛാദനം ഈ മാസം ഉണ്ടായേക്കും. തൊട്ടുപിന്നാലെ സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തോടെ ഏഴ് സീറ്റർ സൊറെന്റോ ഹൈബ്രിഡ് എസ്‌യുവിയും വിപണിയിലെത്തും. ജനപ്രിയ മോഡലുകളായ സെൽറ്റോസ് ഹൈബ്രിഡ് 2027 ലും, കാർണിവൽ ഹൈബ്രിഡ് 2028-29 കാലയളവിലും ഇന്ത്യൻ നിരത്തുകളിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യൂറോപ്യൻ വിപണിയിൽ തരംഗമായ ഹ്യുണ്ടായ് ഇൻസ്റ്റർ ഇവിയുടെ അതേ കെ1 പ്ലാറ്റ്‌ഫോമിലാണ് കിയ സൈറോസ് ഇവിയും നിർമ്മിക്കുന്നത്. വിപണിയിലെ ആവശ്യകത അനുസരിച്ച് 42 kWh, 49 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളിൽ വാഹനം ലഭ്യമായേക്കും. ഒറ്റത്തവണ പൂർണ്ണമായി ചാർജ് ചെയ്താൽ പരമാവധി 369 കിലോമീറ്റർ വരെ റേഞ്ച് ഈ കുട്ടി ഇലക്ട്രിക് കാർ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read: എസ്‌യുവി വാങ്ങാൻ പ്ലാനുണ്ടോ? മാരുതി വിക്ടോറിസിന് 39,000 വരെ വില കുറച്ചു!

കിയയുടെ ഇന്ത്യയിലെ ഏറ്റവും വിലക്കുറവുള്ള ഇവി കൂടിയായിരിക്കും ഇത്. ഇന്ത്യൻ നിരയിൽ കിയ സെൽറ്റോസിന് തൊട്ടുമുകളിലായിരിക്കും പ്രീമിയം 7 സീറ്റർ എസ്‌യുവിയായ സൊറെന്റോയുടെ സ്ഥാനം. വിപണിയിൽ സ്കോഡ കോഡിയാക്, ജീപ്പ് മെറിഡിയൻ, ഫോക്‌സ്‌വാഗൺ ടൈറോൺ ആർ-ലൈൻ തുടങ്ങിയ വമ്പന്മാരുമായാണ് സൊറെന്റോ മത്സരിക്കുക. അന്താരാഷ്ട്ര വിപണിയിൽ 1.6 ലിറ്റർ ടർബോ പെട്രോൾ ഹൈബ്രിഡ് എൻജിനാണ് ഇതിനുള്ളതെങ്കിലും, ഇന്ത്യൻ പതിപ്പിൽ കൂടുതൽ മൈലേജ് നൽകുന്ന 1.5 ലിറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിൻ ഇടംപിടിച്ചേക്കും. കിയ സൈറോസ് ഇവിക്ക് 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയായിരിക്കും ഇന്ത്യയിലെ എക്സ്-ഷോറൂം വില. സൊറെന്റോ ഹൈബ്രിഡ് എസ്‌യുവിയുടെ പ്രാരംഭ വില ഏകദേശം 30 ലക്ഷം രൂപയിൽ ആരംഭിച്ചേക്കും.

Share Email
Top