ഇന്ത്യൻ അടുക്കളകളിലെ കടുക് എണ്ണ അമേരിക്കയിലും യൂറോപ്പിലും നിരോധിക്കാൻ കാരണം; യൂറൂസിക് ആസിഡിന്റെ ദോഷവശങ്ങൾ

ഈ ആസിഡ് അമിതമായി ശരീരത്തിലെത്തുന്നത് ഹൃദയപേശികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും, കരൾ വീക്കം, ഫാറ്റി ലിവർ തുടങ്ങിയ രോഗങ്ങൾക്കും കാരണമാകാം

ഇന്ത്യൻ അടുക്കളകളിലെ കടുക് എണ്ണ അമേരിക്കയിലും യൂറോപ്പിലും നിരോധിക്കാൻ കാരണം; യൂറൂസിക് ആസിഡിന്റെ ദോഷവശങ്ങൾ
ഇന്ത്യൻ അടുക്കളകളിലെ കടുക് എണ്ണ അമേരിക്കയിലും യൂറോപ്പിലും നിരോധിക്കാൻ കാരണം; യൂറൂസിക് ആസിഡിന്റെ ദോഷവശങ്ങൾ

ന്ത്യൻ അടുക്കളകളിൽ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന കടുക് എണ്ണയ്ക്ക് ശക്തമായ മണവും രുചിയുമുണ്ട്. പല ഉത്തരേന്ത്യൻ വിഭവങ്ങളിലും പ്രധാന ചേരുവയായ ഇത് ആരോഗ്യത്തിന് ഗുണകരമാണെങ്കിലും, അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഭക്ഷ്യാവശ്യങ്ങൾക്കായി ഇത് നിരോധിച്ചിരിക്കുകയാണ്.

അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ കണക്കനുസരിച്ച്, കടുക് എണ്ണയിൽ അടങ്ങിയിരിക്കുന്ന ‘യൂറൂസിക് ആസിഡ്’ ആണ് ഈ നിരോധനത്തിന് കാരണം. മനുഷ്യശരീരത്തിന് ദോഷകരമായ രീതിയിൽ ഉയർന്ന അളവിലാണ് സാധാരണ കടുക് എണ്ണയിൽ ഈ ആസിഡ് അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിൽ എളുപ്പത്തിൽ ദ്രവിക്കപ്പെടുകയോ ആഗിരണം ചെയ്യപ്പെടുകയോ ഇല്ല.

ഈ ആസിഡ് അമിതമായി ശരീരത്തിലെത്തുന്നത് ഹൃദയപേശികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും, കരൾ വീക്കം, ഫാറ്റി ലിവർ തുടങ്ങിയ രോഗങ്ങൾക്കും കാരണമാകാം. കൂടാതെ, തലച്ചോറിലെ കോശങ്ങളെ ദോഷകരമായി ബാധിക്കുകയും ഓർമക്കുറവ് ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

Also Read:ഫ്രിജിലെ ആ ഭക്ഷണം വിഷമാകാം! ഫ്രിജ് ഓഫായാൽ 4 മണിക്കൂറിനുള്ളിൽ സംഭവിക്കുന്നത് എന്ത്?

ഈ ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തിയാണ് വിദേശ രാജ്യങ്ങൾ കടുക് എണ്ണയുടെ ഉപയോഗം നിരോധിച്ചത്. ഇതിന് പകരമായി, 1950-കളിൽ കനേഡിയൻ ഗവേഷകർ യൂറൂസിക് ആസിഡിന്റെ അളവ് വളരെ കുറഞ്ഞ രീതിയിലുള്ള ‘കനോല’ ഓയിൽ വികസിപ്പിച്ചെടുത്തു. നിലവിൽ കുറഞ്ഞ അളവിൽ മാത്രം യൂറൂസിക് ആസിഡ് അടങ്ങിയ പ്രത്യേക ബ്രാൻഡുകൾക്ക് മാത്രമാണ് പല രാജ്യങ്ങളും ഭക്ഷ്യയോഗ്യമായ അനുമതി നൽകിയിട്ടുള്ളത്.

എങ്കിലും, പരമ്പരാഗത രീതിയിലും മിതമായ അളവിലും ഉപയോഗിക്കുമ്പോൾ കടുക് എണ്ണയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. ഇതിലടങ്ങിയിരിക്കുന്ന സെലിനിയം ശരീരത്തിലെ വീക്കവും സന്ധിവാത വേദനയും കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ആന്റി-ബാക്ടീരിയൽ ഗുണങ്ങളുള്ളതിനാൽ ചർമ്മ സംരക്ഷണത്തിനും, ദഹനം മെച്ചപ്പെടുത്താനും, ആവി പിടിക്കുമ്പോൾ കഫക്കെട്ട് കുറയ്ക്കാനും ഇത് ഉപയോഗിക്കാറുണ്ട്.

എന്നാൽ, ഇതിൽ അടങ്ങിയിരിക്കുന്ന ‘ഗോയിട്രോജൻ’ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ, കടുക് എണ്ണ പൂർണ്ണമായി ഒഴിവാക്കേണ്ടതില്ലെങ്കിലും, യൂറൂസിക് ആസിഡിന്റെ അളവ് കുറഞ്ഞതും ഗുണനിലവാരം ഉറപ്പുവരുത്തിയതുമായ പ്രശസ്തമായ ബ്രാൻഡുകൾ മാത്രം മിതമായ അളവിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top