36കാരി ട്രെയിനിൽ ആക്രമണത്തിനിരയായി സംഭവം; 50000 രൂപ നഷ്ടപരിഹാരവുമായി റെയിൽവേ

വ്യാഴാഴ്ചയാണ് തമിഴ്നാട്ടിലെ തിരുപ്പട്ടൂർ ജില്ലയിലെ ജോളാർപേട്ട് സ്റ്റേഷന് പരിസരത്ത് വെച്ച് ഗർഭിണിയായ 36കാരിയെ അക്രമി ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞത്

36കാരി ട്രെയിനിൽ ആക്രമണത്തിനിരയായി സംഭവം; 50000 രൂപ നഷ്ടപരിഹാരവുമായി റെയിൽവേ
36കാരി ട്രെയിനിൽ ആക്രമണത്തിനിരയായി സംഭവം; 50000 രൂപ നഷ്ടപരിഹാരവുമായി റെയിൽവേ

വെല്ലൂർ: ലേഡീസ് കംപാർട്ട്മെന്റിലെ യാത്രയ്ക്കിടെ പീഡനശ്രമം ചെറുത്തതിന് പിന്നാലെ അക്രമി ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞതിന് പിന്നാലെ ഗർഭസ്ഥ ശിശു മരിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത യുവതിക്ക് 50000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയിൽവേ. ദക്ഷിണ റെയിൽവേയാണ് യുവതിക്ക് നഷ്ടപരിഹാരമായി 50000 രൂപ പ്രഖ്യാപിച്ചത്. വ്യാഴാഴ്ചയാണ് തമിഴ്നാട്ടിലെ തിരുപ്പട്ടൂർ ജില്ലയിലെ ജോളാർപേട്ട് സ്റ്റേഷന് പരിസരത്ത് വെച്ച് ഗർഭിണിയായ 36കാരിയെ അക്രമി ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞത്. കോയമ്പത്തൂരിൽ നിന്ന് തിരുപ്പതിയിലേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസിൽ വെച്ചാണ് സംഭവം നടന്നത്.

അതേസമയം മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ യുവതിയെ ആശുപത്രിയിൽ സന്ദർശിക്കുമെന്നാണ് ദക്ഷിണ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ എം സെന്തമിൾ സെൽവനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലേഡീസ് കംപാർട്ട്മെന്റിൽ യുവതി തനിച്ചാണെന്ന് വ്യക്തമായതിന് പിന്നാലെയാണ് അക്രമി കംപാർട്ട്മെന്റിൽ കയറിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കെ വി കുപ്പം സ്വദേശിയായ ഹേമാരാജ് ആണ് അറസ്റ്റിലായത്. സ്ഥിരം കുറ്റവാളിയായ ഇയാൾ അടുത്തിടെയാണ് കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയത്.

Share Email
Top