ട്രെയിനിൽ കടത്തിയ 32 ലക്ഷം രൂപ പിടികൂടി

റെയിൽവേ പൊലീസും, എക്‌സൈസും, ആർപിഎഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് വമ്പൻ തട്ടിപ്പ് കണ്ടെത്തിയത്

ട്രെയിനിൽ കടത്തിയ 32 ലക്ഷം രൂപ പിടികൂടി
ട്രെയിനിൽ കടത്തിയ 32 ലക്ഷം രൂപ പിടികൂടി

കോട്ടയം: കോട്ടയത്ത് മഹാരാഷ്ട്രയിൽ നിന്നും ട്രെയിനിൽ കടത്തിയ 32 ലക്ഷം രൂപ പിടികൂടി. മഹാരാഷ്ട്ര സ്വദേശിയായ പ്രശാന്ത് ശിവജിയെ പൊലീസ് അറസ്റ്റ് ചെയ്തു. റെയിൽവേ പൊലീസും, എക്‌സൈസും, ആർപിഎഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് വമ്പൻ തട്ടിപ്പ് കണ്ടെത്തിയത്.

ട്രെയിനിലെ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി റെയിൽവേ പൊലീസും, എക്‌സൈസും, ആർപിഎഫും സംയുക്തമായി പരിശോധന നടത്താറുണ്ട്. പരിശോധനയുടെ ഭാഗമായി ഇന്നലെ മഹാരാഷ്ട്രയിൽ നിന്നും കൊച്ചുവേളിയ്ക്കുള്ള ട്രെയിനിൽ പരിശോധന നടത്തിയപ്പോഴാണ് സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടെത്തിയത്.

Also Read: 21.442 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

പ്രതിയുടെ ബാഗിനുള്ളിൽ നിന്നും 500 രൂപയുടെ നോട്ട് കെട്ടുകളും പിടിച്ചെടുത്തു. പണം ഓച്ചിറയിലെ പത്മിനി ഗോൾഡ് ഷോപ്പിലേയ്ക്ക് കൊണ്ടുപോകുകയാണ് എന്നാണ് പ്രതി മൊഴി നൽകിയത്. ഇന്ന് രാവിലെ ഇൻകം ടാക്‌സ് അധികൃതർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി

Share Email
Top