കല്യാണവീട്ടിൽ 30 പവൻ മോഷണം പോയ സംഭവം; കവർന്നത് വരന്റെ ബന്ധുവായ യുവതി

കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്

കല്യാണവീട്ടിൽ 30 പവൻ മോഷണം പോയ സംഭവം; കവർന്നത് വരന്റെ ബന്ധുവായ യുവതി
കല്യാണവീട്ടിൽ 30 പവൻ മോഷണം പോയ സംഭവം; കവർന്നത് വരന്റെ ബന്ധുവായ യുവതി

കണ്ണൂർ: കരിവെള്ളൂരിൽ കല്യാണ വീട്ടിൽ നിന്ന് 30 പവൻ മോഷണം പോയ കേസിൽ പ്രതി പിടിയിൽ. വരന്റെ ബന്ധുവായ യുവതിയാണ് പിടിയിലായത്. കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്വര്‍ണം കണ്ടപ്പോൾ ഭ്രമം തോന്നിയാണ് മോഷ്ടിച്ചതെന്നാണ് യുവതിയുടെ മൊഴി.

കല്യാണ ദിവസമായ മെയ് ഒന്നിന് രാത്രി ഏഴ് മണിയോടെയായിരുന്നു മോഷണം നടത്തിയത്. പിടിക്കപ്പെടുമെന്നായപ്പോൾ ചൊവ്വാഴ്ച രാത്രി വീട്ടുമുറ്റത്തു കൊണ്ടുവെച്ചുവെന്നും യുവതി പറഞ്ഞു. അതേസമയം ചൊവ്വാവ്ച രാവിലെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങൾ കണ്ടത്. പ്ലാസ്റ്റിക് കവറിൽ കെട്ടി വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു. കവർന്ന മുഴുവൻ ആഭരണങ്ങളും കവറിൽ ഉണ്ടായിരുന്നു.

Also Read: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ പീഡനം, പ്രതി 5 വർഷങ്ങൾക്ക് ശേഷം പിടിയിൽ

കരിവെള്ളൂരിൽ നവവധുവിന്റെ സ്വർണാഭരണങ്ങൾ വിവാഹ ദിവസം മോഷണം പോയെന്നായിരുന്നു പരാതി. 30 പവൻ സ്വർണം മോഷണം പോയെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് വീട്ടുമുറ്റത്ത് നിന്ന് സ്വർണ്ണം കണ്ടെത്തിയത്.

Share Email
Top