ഇ.ഡി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിയത് 30 ലക്ഷം; മലയാളി അറസ്റ്റിൽ

ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ആറംഗ സംഘം 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മലയാളിയെ മംഗളൂരു പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു

ഇ.ഡി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിയത് 30 ലക്ഷം; മലയാളി അറസ്റ്റിൽ
ഇ.ഡി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിയത് 30 ലക്ഷം; മലയാളി അറസ്റ്റിൽ

മംഗളൂരു: ഇ.ഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ആറംഗ സംഘം 30 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മലയാളിയെ മംഗളൂരു പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി അനിൽ ഫെർണാണ്ടസാണ് (49) അറസ്റ്റിലായത്.

ദക്ഷിണ കന്നടയിലെ ബീഡിക്കമ്പനി ഉടമ ബൊളന്തുരു നർഷയിൽ സുലൈമാൻ ഹാജിയുടെ വീട്ടിൽനിന്നാണ് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിലെ (ഇ.ഡി) ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട സംഘം പണം തട്ടിയത്. ‘സിങ്കാരി ബീഡി’ കമ്പനി ഉടമയാണ് സുലൈമാൻ. തമിഴ്‌നാട് രജിസ്‌ട്രേഷൻ ഉള്ള കാറിൽ വന്ന സംഘം വീട്ടിൽ രണ്ടു മണിക്കൂറോളം റെയ്ഡ് നടത്തിയാണ്പണം കവർന്നത്. പ്രതിയിൽ നിന്ന് കാറും അഞ്ച് ലക്ഷം രൂപയും മറ്റ് സ്വത്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Share Email
Top