പമ്പ-ചക്കുപാലം റൂട്ടിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

പരുക്കേറ്റവരിൽ 10 വയസ്സുകാരി ഉൾപ്പെടെ 10 പേരുടെ നില ഗുരുതരമാണ്

പമ്പ-ചക്കുപാലം റൂട്ടിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്
പമ്പ-ചക്കുപാലം റൂട്ടിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീർത്ഥാടന റൂട്ടായ പമ്പ ചക്കുപാലം മേഖലയിൽ കെഎസ്ആർടിസി ചെയിൻ സർവീസ് ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. ചക്കുപാലത്തെ വളവിൽ വെച്ചാണ് രണ്ട് ബസുകളും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ ഏകദേശം 30 യാത്രക്കാർക്ക് പരുക്കേറ്റു.

Also Read: ചരിത്രമെഴുതി കെഎസ്ആർടിസി; ഒറ്റ ദിവസംകൊണ്ട് 11.53 കോടി രൂപ വരുമാനം, സർവ്വകാല റെക്കോർഡ്

തിരക്കേറിയ ഈ റൂട്ടിൽ അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ബസുകൾ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. പരുക്കേറ്റവരിൽ 10 വയസ്സുകാരി ഉൾപ്പെടെ 10 പേരുടെ നില ഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. നിസ്സാരമായി പരിക്കേറ്റ മറ്റുള്ളവരെ നിലയ്ക്കലിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്

Share Email
Top