ചെന്നൈ: തമിഴ്നാട് തിരുനെൽവേലിയിൽ മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിംഗ് മെഷീനിൽ ഒളിപ്പിച്ചു. ചെന്നൈ തിരുനെൽവേലിയിലെ വിഘ്‌നേഷ് -രമ്യ ദമ്പതികളുടെ മകൻ സഞ്ജയ് ആണ് മരിച്ചത്. അതേസമയം ഇവരുടെ രണ്ടാമത്തെ മകനാണ് സഞ്ജയ്.
സംഭവത്തിൽ അയൽക്കാരിയായ തങ്കമ്മാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിനെ കാണാതാകുകയായിരുന്നു.
Also Read: കള്ളൻ തലക്കടിച്ചു; എട്ടുവയസുകാരന് ദാരുണാന്ത്യം
കുഞ്ഞിന്റെ മൃതദേഹം വാഷിംഗ് മെഷീനുള്ളിൽ
പരാതി കൊടുത്തതിനെ തുടർന്ന് പോലീസ് എത്തി പ്രദേശത്തെ വീടുകളിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ വാഷിംഗ് മെഷീനുള്ളിൽ കണ്ടെത്തിയത്. എന്നാൽ വീടുകളിൽ പരിശോധന നടത്തിക്കൊണ്ടിരിക്കുമ്പോൾ തങ്കമ്മാൾ മറ്റൊരു വീട്ടിലേക്ക് ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട പോലീസ് സംശയം തോന്നി ഇവരുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ചാക്കിൽ കെട്ടിയ നിലയിൽ കുഞ്ഞിന്റെ മൃതദേഹം വാഷിംഗ് മെഷീനിൽ കണ്ടെത്തിയത്.
Also Read: മാനസിക വെല്ലുവിളി നേരിടുന്ന 22 കാരി ആറ് മാസം ഗർഭിണി
കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. അതേസമയം കൊലപാതകത്തിന്റെ കാരണം അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു. അയൽക്കാരായ ഇവരുടെ കുടുംബങ്ങൾ തമ്മിൽ വൈരാഗ്യമുള്ളതായി ചിലയാളുകൾ പറയുന്നുണ്ട്. കൊലപാതകം ചെയ്ത തങ്കമ്മാളിന്റെ മകൻ അടുത്തിടെ മരിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ വിഷാദത്തിന് അടിമയായിരുന്നു എന്നും നാട്ടുകാരിൽ ചിലർ പറഞ്ഞു. തങ്കമ്മാളിലെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം കാര്യങ്ങൾക്ക് ഒരു വ്യക്തതയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.