ജറൂസലേം: ഗാസ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മൂന്ന് ഇസ്രയേല്‍ ബന്ദികള്‍ക്കും 183 പലസ്തീന്‍ തടവുകാര്‍ക്കും കൂടി മോചനം. കരാര്‍ പ്രകാരം ഇന്ന് 3 ഇസ്രയേല്‍ ബന്ദികളെ ഹമാസാണ് ആദ്യം മോചിപ്പിച്ചത്. ഇതിന് പിന്നാലെ 183 പലസ്തീനികളെ ഇസ്രയേലും മോചിപ്പിച്ചു.
Also Read: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള മസ്‌കിന്റെ വിരോധം; സഹായം മരവിപ്പിച്ച് ട്രംപ്
അതിനിടെ ബന്ദികളെ കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഹമാസ് രംഗത്തെത്തുകയും ചെയ്തു. ബന്ദികളെ കൈകാര്യം ചെയ്തത് അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചെന്നാണ് ഹമാസ് പറഞ്ഞത്. സമ്പൂര്‍ണ വിജയമെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വപ്നം പരാജയപ്പെടുത്തിയെന്നും ഹമാസ് പ്രസ്താവനയിലൂടെ അവകാശപ്പെട്ടു.