ഹരിയാനയിൽ ഗർഭിണിയെ കൊലപ്പെടുത്തിയ കേസിൽ 3പേർ അറസ്റ്റിൽ

പ്രതികൾ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം മൃതദേഹം സംസ്‌കരിച്ചതായി പൊലീസ് പറയുന്നു

ഹരിയാനയിൽ ഗർഭിണിയെ കൊലപ്പെടുത്തിയ കേസിൽ 3പേർ അറസ്റ്റിൽ
ഹരിയാനയിൽ ഗർഭിണിയെ കൊലപ്പെടുത്തിയ കേസിൽ 3പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഹരിയാനയിൽ ഗർഭിണിയെ കൊലപ്പെടുത്തിയ കേസിൽ 19കാരൻ ഉൾപ്പെടെ 3പേർ അറസ്റ്റിൽ. സോനിപത് സ്വദേശി റിതിക്(സോഹിത്), പങ്കജ്, സലിം എന്നിവരാണ് പിടിയിലായത്. പ്രതികൾ യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം മൃതദേഹം സംസ്‌കരിച്ചതായി പൊലീസ് പറയുന്നു.

ഒക്‌ടോബർ 21-നാണ് ഏഴുമാസം ഗർഭിണിയായ 19കാരിയെ കാണാതായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആൺ സുഹ്യത്തായ സഞ്ജു എന്ന സലീം ഒളിച്ചോടാനെന്ന വ്യാജേന യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയതായി അറിയുകയും അന്വേഷണം വ്യാപിച്ചപ്പോൾ പ്രതികളെ പിടികൂടുകയുമായിരുന്നു.

പങ്കജിനെയും സലീമിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന സോഹിത്തിനെ ഇന്ന് ഉച്ചയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

Share Email
Top