സെൻട്രൽ റെയിൽവേയിൽ 2,861 അപ്രന്റിസ് ഒഴിവുകൾ; പത്താം ക്ലാസും ഐ.ടി.ഐയും ഉള്ളവർക്ക് പരീക്ഷയില്ലാതെ അവസരം!

കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം എന്നതാണ് പ്രധാന യോഗ്യത

സെൻട്രൽ റെയിൽവേയിൽ 2,861 അപ്രന്റിസ് ഒഴിവുകൾ; പത്താം ക്ലാസും ഐ.ടി.ഐയും ഉള്ളവർക്ക് പരീക്ഷയില്ലാതെ അവസരം!
സെൻട്രൽ റെയിൽവേയിൽ 2,861 അപ്രന്റിസ് ഒഴിവുകൾ; പത്താം ക്ലാസും ഐ.ടി.ഐയും ഉള്ളവർക്ക് പരീക്ഷയില്ലാതെ അവസരം!

സെൻട്രൽ റെയിൽവേയിൽ വിവിധ ട്രേഡുകളിലായി 2,861 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈ, ഭുസാവൽ, പൂനെ, നാഗ്പൂർ, സോളാപൂർ തുടങ്ങിയ വിവിധ ഡിവിഷനുകളിലാണ് ഒഴിവുകൾ ഉള്ളത്. പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഡിസംബർ 2 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

കുറഞ്ഞത് 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം എന്നതാണ് പ്രധാന യോഗ്യത. കൂടാതെ, അപേക്ഷിക്കുന്ന ട്രേഡിൽ NCVT/SCVT ദേശീയ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ ഡിപ്ലോമ, എഞ്ചിനീയറിംഗ് ബിരുദം നേടിയവർക്ക് ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കുന്നതല്ല. ഫിറ്റർ, ഇലക്ട്രീഷ്യൻ, വെൽഡർ, മെക്കാനിക് ഡീസൽ, മെഷിനിസ്റ്റ്, ടർണർ, കാർപെന്റർ, പെയിന്റർ, COPA, സ്റ്റെനോഗ്രാഫർ, വയർമാൻ, ഇലക്ട്രോണിക്സ് മെക്കാനിക്, മേസൺ, പൈപ്പ് ഫിറ്റർ, ഷീറ്റ് മെറ്റൽ വർക്കർ തുടങ്ങിയ വിവിധ ട്രേഡുകളിലാണ് ഒഴിവുകളുള്ളത്.

Also Read:തമിഴ്‌നാട് പി.എസ്.സി ഗ്രൂപ്പ് 1 പരീക്ഷ; തസ്തിക തിരിച്ചുള്ള ഒഴിവുകളുടെ വിവരങ്ങൾ പുറത്തുവിട്ടു!

അപേക്ഷകരുടെ പ്രായം 15 വയസ്സ് പൂർത്തിയായിരിക്കണം കൂടാതെ 24 വയസ്സ് കവിയാൻ പാടില്ല. എന്നാൽ സർക്കാർ ചട്ടപ്രകാരം SC/ST വിഭാഗക്കാർക്ക് അഞ്ച് വർഷവും, OBC വിഭാഗക്കാർക്ക് മൂന്ന് വർഷവും, PwBD വിഭാഗക്കാർക്ക് 10 വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. ഈ തസ്തികകളിലേക്ക് എഴുത്തുപരീക്ഷയോ അഭിമുഖമോ ഉണ്ടായിരിക്കുന്നതല്ല. പത്താം ക്ലാസ് മാർക്കും ഐ.ടി.ഐ മാർക്കും ചേർന്നുള്ള ശരാശരി ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. രണ്ട് ഉദ്യോഗാർഥികൾക്ക് ഒരേ മാർക്ക് ലഭിക്കുകയാണെങ്കിൽ പ്രായം കൂടിയ ഉദ്യോഗാർഥിക്ക് മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വിജ്ഞാപനം സന്ദർശിക്കുക.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top