15 മിനിറ്റ് ചാർജിൽ 263 കിമീ; ഫുൾ ചാർജിൽ 665 കിമീ റേഞ്ച്! ഞെട്ടിക്കുന്ന വിലയുമായി ‘ടാറ്റ സിയറ ഇവി’ വിപണിയിൽ

ബൂസ്റ്റ് മോഡിൽ വെറും 5.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സിയറ ഇവി AWD വേരിയന്റിന് സാധിക്കും

15 മിനിറ്റ് ചാർജിൽ 263 കിമീ; ഫുൾ ചാർജിൽ 665 കിമീ റേഞ്ച്! ഞെട്ടിക്കുന്ന വിലയുമായി ‘ടാറ്റ സിയറ ഇവി’ വിപണിയിൽ
15 മിനിറ്റ് ചാർജിൽ 263 കിമീ; ഫുൾ ചാർജിൽ 665 കിമീ റേഞ്ച്! ഞെട്ടിക്കുന്ന വിലയുമായി ‘ടാറ്റ സിയറ ഇവി’ വിപണിയിൽ

ന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വീണ്ടുമൊരു വിപ്ലവത്തിന് തുടക്കമിട്ട് ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ പുത്തൻ ഇലക്ട്രിക് എസ്‌യുവി ‘സിയറ ഇവി’ പുറത്തിറക്കി. 18.79 ലക്ഷം രൂപയാണ് ഈ അത്യാധുനിക എസ്‌യുവിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില. സിയറയുടെ പെട്രോൾ-ഡീസൽ (ICE) പതിപ്പ് പുറത്തിറങ്ങി. മാരുതി സുസുക്കി ഇ വിറ്റാര, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, മഹീന്ദ്ര BE 6, എംജി ഇസഡ്എസ് ഇവി തുടങ്ങിയ വമ്പന്മാരുമായാണ് സിയറ ഇവി നേരിട്ട് മത്സരിക്കുന്നത്.

ടാറ്റ ഹാരിയർ ഇവിക്ക് കരുത്ത് പകരുന്ന അതേ അത്യാധുനിക ‘Acti.ev+’ പ്ലാറ്റ്‌ഫോമിലും ‘TiDAL’ ഇലക്ട്രിക്കൽ ആർക്കിടെക്ചറിലുമാണ് സിയറ ഇവിയും നിർമ്മിച്ചിരിക്കുന്നത്. 63kWh, 75kWh എന്നിങ്ങനെ രണ്ട് വലിയ ബാറ്ററി പാക്കുകളിൽ വാഹനം ലഭ്യമാണ്. രണ്ട് ബാറ്ററികളിലും റിയർ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി ലഭിക്കുമ്പോൾ, വലിയ 75kWh ബാറ്ററിക്കൊപ്പം ഡ്യുവൽ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് സംവിധാനവും ടാറ്റ ഒരുക്കിയിട്ടുണ്ട്. ഇത് 504Nm ടോർക്ക് ഉത്പാദിപ്പിക്കും. ബൂസ്റ്റ് മോഡിൽ വെറും 5.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സിയറ ഇവി AWD വേരിയന്റിന് സാധിക്കും.

Also Read: ‘മരുഭൂമിയുടെ രാജാവ്’ തിരിച്ചെത്തുന്നു! പുത്തൻ ലുക്കിൽ മിത്സുബിഷി പജേറോ; ഇന്ത്യയിലേക്ക് വരുമോ?

ടാറ്റ സിയറ ഇവിയുടെ ഏറ്റവും വലിയ ആകർഷണം അതിന്റെ ചാർജിംഗ് വേഗതയും റേഞ്ചുമാണ്. 75kWh ബാറ്ററി മോഡലിന് ഒറ്റ ചാർജിൽ 665 കിലോമീറ്റർ റേഞ്ച് ലഭിക്കുമ്പോൾ, 63kWh മോഡലിന് 565 കിലോമീറ്റർ റേഞ്ച് ലഭിക്കും.120kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 15 മിനിറ്റ് ചാർജ് ചെയ്താൽ 263 കിലോമീറ്റർ വരെ ഓടിക്കാം. വെറും 26 മിനിറ്റുകൊണ്ട് ബാറ്ററി 20 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാം. ഉപഭോക്താക്കൾക്ക് പൂർണ്ണ വിശ്വാസ്യത നൽകിക്കൊണ്ട് സിയറ ഇവിക്ക് 15 വർഷത്തെ ബാറ്ററി വാറന്റിയാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ഓഫ്-റോഡ് യാത്രകൾ കൂടുതൽ സുഗമമാക്കാൻ AWD വേരിയന്റിൽ പ്രത്യേക സജ്ജീകരണങ്ങളുണ്ട്. നോർമൽ, ഗ്രാസ്/സ്നോ, മഡ്/ഗ്രാവൽ, സാൻഡ്, റോക്ക് ക്രാൾ, കസ്റ്റം എന്നിങ്ങനെ ആറ് ടെറൈൻ മോഡുകൾ ഇതിലുണ്ട്. ഇതുകൂടാതെ ലോ-സ്പീഡ് ക്രൂയിസ് കൺട്രോളും, കാറിനടിയിലെ കാഴ്ചകൾ കൂടി കാണിച്ചുതരുന്ന 540-ഡിഗ്രി ക്യാമറയും ഇതിലുണ്ട്.

കാഴ്ചയിൽ പെട്രോൾ/ഡീസൽ സിയറയ്ക്ക് സമാനമാണെങ്കിലും മുന്നിലെ ബമ്പറിലെ പുതിയ ഗ്ലോസി ബ്ലാക്ക് ഫിനിഷും ഇവി (EV) ബാഡ്ജിങ്ങും ഇതിനെ വേറിട്ടു നിർത്തുന്നു. 205 mm മികച്ച ഗ്രൗണ്ട് ക്ലിയറൻസാണ് കാറിനുള്ളത്. സാധാരണയായി 450 ലിറ്റർ ബൂട്ട് സ്പേസ് ലഭിക്കുമ്പോൾ, റൂഫ് വരെ കണക്കാക്കിയാൽ അത് 622 ലിറ്ററാണ്. പിൻസീറ്റുകൾ മടക്കിവെച്ചാൽ ഇത് 1,257 ലിറ്റർ എന്ന ഭീമൻ സ്റ്റോറേജ് സ്പേസായി മാറും. ക്യാബിനിൽ അത്യാധുനിക പ്രീമിയം ഫീച്ചറുകളുടെ ഒരു നിര തന്നെയുണ്ട്. ട്രിപ്പിൾ-സ്ക്രീൻ ഡാഷ്‌ബോർഡ് സജ്ജീകരണവും ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും. 12-സ്പീക്കറുകളുള്ള പ്രീമിയം JBL ബ്ലാക്ക് സൗണ്ട് സിസ്റ്റം. പനോരമിക് സൺറൂഫ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ബോസ് മോഡ്. ലെവൽ-2 ADAS, 6 എയർബാഗുകൾ, ഓട്ടോ പാർക്ക് അസിസ്റ്റ്, വി2എൽ (V2L – വണ്ടിയിൽ നിന്ന് മറ്റ് ഉപകരണങ്ങൾ ചാർജ് ചെയ്യാം), വി2വി (V2V – ഒരു കാറിൽ നിന്ന് മറ്റൊരു കാർ ചാർജ് ചെയ്യാം) സാങ്കേതികവിദ്യകൾ.

Share Email
Top