വടകരയിൽ 26 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

മാതാപിതാക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല

വടകരയിൽ 26 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്
വടകരയിൽ 26 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസ്

കോഴിക്കോട് വടകരയിൽ 26 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. വടകര സ്വദേശികളായ ജാസിർ – തങ്ങളുടെ മകൻ സയിദ് അഹമ്മദ് മുഹാജിർ ആണ് മരിച്ചത്. വടകര സ്വദേശിയായ ജാസിറിന്റെ മകനാണ് മരിച്ച കുഞ്ഞ്. ഇന്ന് രാവിലെ മുലപ്പാൽ കുടിച്ച് ഉറങ്ങിയ കുഞ്ഞിനെ, പിന്നീട് അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മാതാപിതാക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

സംഭവത്തിൽ ചോമ്പാല പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉച്ചയോടെ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം, പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടന്നു വരികയാണ്.

Share Email
Top