25 വർഷത്തെ യുഡിഎഫ് കുത്തക തകർന്നു! വയനാട്ടിലെ ആ ‘ലീഗ് കോട്ട’ പിടിച്ചടക്കി എൽഡിഎഫ്; മൂപ്പൈനാട്ടിൽ സംഭവിച്ച അട്ടിമറി!

മേലേ അരപ്പേട്ട, നല്ലന്നൂർ, കല്ലിക്കേനി, ചെല്ലംകോട്, ചിത്രഗിരി, സൺറൈസ് വാലി, തിനപുരം, മാങ്കുന്ന് എന്നീ വാർഡുകളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ ഉജ്വല വിജയം നേടിയത്

25 വർഷത്തെ യുഡിഎഫ് കുത്തക തകർന്നു! വയനാട്ടിലെ ആ ‘ലീഗ് കോട്ട’ പിടിച്ചടക്കി എൽഡിഎഫ്; മൂപ്പൈനാട്ടിൽ സംഭവിച്ച അട്ടിമറി!
25 വർഷത്തെ യുഡിഎഫ് കുത്തക തകർന്നു! വയനാട്ടിലെ ആ ‘ലീഗ് കോട്ട’ പിടിച്ചടക്കി എൽഡിഎഫ്; മൂപ്പൈനാട്ടിൽ സംഭവിച്ച അട്ടിമറി!

കൽപ്പറ്റ: വയനാട് ജില്ലയിലെ മൂപ്പൈനാട് പഞ്ചായത്തിൽ ഇത്തവണ ചരിത്രവിജയം കുറിച്ച് എൽഡിഎഫ്. പഞ്ചായത്ത് രൂപീകരിച്ചതിന് ശേഷം കഴിഞ്ഞ 25 വർഷമായി യുഡിഎഫ് കൈവശം വെച്ചിരുന്ന ഭരണമാണ് എൽഡിഎഫ് ഇത്തവണ പിടിച്ചെടുത്തത്. ആകെയുള്ള 17 വാർഡുകളിൽ ഒമ്പതെണ്ണം നേടിയാണ് എൽഡിഎഫ് ആദ്യമായി പഞ്ചായത്ത് ഭരണത്തിലെത്തുന്നത്. മുസ്‌ലിം ലീഗിന് ശക്തമായ സ്വാധീനമുണ്ടായിരുന്ന പഞ്ചായത്തിലുണ്ടായ ഈ അട്ടിമറി വിജയം യുഡിഎഫിന് കനത്ത തിരിച്ചടിയായി. സിറ്റിങ് സീറ്റുകളിൽ പോലും പരാജയം നേരിട്ട യുഡിഎഫിന് ഇത്തവണ എട്ട് വാർഡുകളിൽ മാത്രമാണ് ലീഡ് നേടാനായത്.

മേലേ അരപ്പേട്ട, നല്ലന്നൂർ, കല്ലിക്കേനി, ചെല്ലംകോട്, ചിത്രഗിരി, സൺറൈസ് വാലി, തിനപുരം, മാങ്കുന്ന് എന്നീ വാർഡുകളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ ഉജ്വല വിജയം നേടിയത്. ഇതിൽ ഏഴ് വാർഡുകളിൽ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ഇടതുമുന്നണി തങ്ങളുടെ വിജയം ഉറപ്പിച്ചത്. 2000-ത്തിൽ സ്ഥാപിതമായത് മുതൽ യുഡിഎഫാണ് മൂപ്പൈനാട് പഞ്ചായത്ത് ഭരണം നിയന്ത്രിച്ചിരുന്നത്. രണ്ടു പതിറ്റാണ്ടിലേറെ ഭരിച്ചിട്ടും പഞ്ചായത്തിൽ കാര്യമായ വികസനം എത്തിക്കാൻ കഴിയാത്ത യുഡിഎഫ് ഭരണത്തിനെതിരെയുള്ള ജനവിധിയാണ് ഈ മാറ്റത്തിന് കാരണമെന്നാണ് എൽഡിഎഫ് നേതൃത്വം അവകാശപ്പെടുന്നത്. ബിജെപിയും വെൽഫെയർ പാർട്ടിയും മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ഈ പാർട്ടികൾക്കൊന്നും ഇവിടെ അക്കൗണ്ട് തുറക്കാനായില്ല.

Share Email
Top