ബിജാപൂരില്‍ 22 മാവോയിസ്റ്റുകള്‍ കീഴടങ്ങി

കീഴടങ്ങിയവരില്‍ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജാപൂരില്‍ 22 മാവോയിസ്റ്റുകള്‍ കീഴടങ്ങി
ബിജാപൂരില്‍ 22 മാവോയിസ്റ്റുകള്‍ കീഴടങ്ങി

ബീജാപൂര്‍: ഛത്തീസ്ഗഢിലെ ബിജാപൂരില്‍ 22 മാവോയിസ്റ്റുകള്‍ കീഴടങ്ങി. കീഴടങ്ങിയവരില്‍ 6 പേരുടെ തലയ്ക്ക് ലക്ഷങ്ങള്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. സിആര്‍പിഎഫ് ഡി ഐ ജി ദേവേന്ദ്ര സിംഗ് നേഗിയുട മുന്നിലാണ് 22 മാവോയിസ്റ്റുകളും കീഴടങ്ങിയത്. കീഴടങ്ങിയവരില്‍ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജാപൂരില്‍ മാത്രം 107 മാവോയിസ്റ്റുകളാണ് ഇതുവരെ കീഴടങ്ങിയത്.

Also Read: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; മുംബൈ പോലീസിനെതിരെ മുന്‍ ബിഹാര്‍ ഡിജിപി

ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നതിനിടെ കൂടൂതല്‍ സൈനികരെ മേഖലയിലേക്ക് വിന്യസിച്ചു. ഏറ്റുമുട്ടലിനിടെ ഏഴ് വയസുളള കുട്ടിക്ക് പരിക്കേറ്റു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരം. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്.അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള വനമേഖലയില്‍ പൊലീസും സൈന്യവും സിആര്‍പിഎഫും സംയുക്തമായിട്ടാണ് തെരച്ചില്‍ നടത്തിയത്. സംയുക്ത സുരക്ഷാസേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. കൂടുതല്‍ സുരക്ഷാസേനയെയും പ്രദേശത്ത് വിന്യസിച്ചു.

Share Email
Top