ബെംഗളൂരു: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിലായി. രാകേഷ് (21) എന്നയാളെയാണ് സോലദേവനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16-ാം തീയതി രാത്രി ഡോക്ടർ തന്റെ താമസസ്ഥലമായ പിജിയിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
സ്‌കൂട്ടറിലെത്തിയ പ്രതി യുവതിയെ തടഞ്ഞുനിർത്തുകയും ബലമായി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് വലയിലാക്കിയത്.






