സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് (KSEB) അസിസ്റ്റൻ്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലെ 21 ഒഴിവുകളിലേക്ക് തസ്തികമാറ്റം മുഖേനയുള്ള സ്പെഷ്യൽ റിക്രൂട്ട്‌മെൻ്റിന് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. മികച്ച ശമ്പള സ്കെയിലിലാണ് ഈ നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 59,100 രൂപ മുതൽ 1,17,400 രൂപ വരെയാണ് ശമ്പളം ലഭിക്കുക. AICTE അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബി.ടെക്. (ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്) എഞ്ചിനീയറിംഗ് ബിരുദമാണ് അപേക്ഷകർക്ക് ആവശ്യമായ പ്രധാന യോഗ്യത.
ഈ നിയമനത്തിന് ഉയർന്ന പ്രായപരിധി ബാധകമല്ല. അപേക്ഷാ തീയതിയിൽ ഉദ്യോഗാർത്ഥികൾ കെ.എസ്.ഇ.ബി.യിൽ പ്രൊബേഷൻ പൂർത്തിയാക്കിയവരോ അല്ലെങ്കിൽ അപ്രൂവ്ഡ് പ്രൊബേഷണറോ ആയിരിക്കണം. യോഗ്യരായവർക്ക് പി.എസ്.സി. വെബ്സൈറ്റ് മുഖേന നവംബർ 19 വരെ അപേക്ഷിക്കാവുന്നതാണ്. കൂടാതെ, അപേക്ഷകർ ബോർഡിൽ റെഗുലർ സർവീസിലാണ് എന്ന് തെളിയിക്കുന്ന സർവീസ് സർട്ടിഫിക്കറ്റ് ഓഫീസ് മേലധികാരിയിൽ നിന്ന് ഹാജരാക്കണം.






