ഗൂഗിളില്‍ 20 വര്‍ഷം പിന്നിട്ടു; സന്തോഷം പങ്കുവെച്ച് സുന്ദര്‍ പിച്ചൈ

ഗൂഗിളില്‍ 20 വര്‍ഷം പിന്നിട്ടു; സന്തോഷം പങ്കുവെച്ച് സുന്ദര്‍ പിച്ചൈ

ഗൂഗിളില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കയാണ് ഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചൈ. തന്റെ 20 വര്‍ഷത്തെ യാത്രയുടെ ഒരു നേര്‍ക്കാഴ്ച അദ്ദേഹം ഇന്‍സ്റ്റ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. നിരവധിപേരാണ് സുന്ദര്‍ പച്ചൈക്ക് ആശംസകളുമായി എത്തിയത്, പിച്ചൈയുടെ സമര്‍പ്പണത്തെ അവര്‍ പ്രകീര്‍ത്തിച്ചു.

2004-ല്‍ മക്കിന്‍സി ആന്‍ഡ് കമ്പനിയിലെ സേവനത്തിനുശേഷമാണ് പിച്ചൈയുടെ ഗൂഗിളിനൊപ്പമുള്ള യാത്ര ആരംഭിക്കുന്നത്. ഗൂഗിളില്‍, പ്രൊഡക്ട് മാനേജുമെന്റ് ടീമിന്റെ മേല്‍നോട്ടം വഹിക്കുക മാത്രമല്ല, ക്രോം, ക്രോം ഒ.എസ് പോലുള്ള നവീകരണങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ഗൂഗിള്‍ ഡ്രൈവ് രൂപപ്പെടുത്തുന്നതിലും പിച്ചൈ ഒരു പ്രധാന പങ്ക് വഹിച്ചു. അന്നത്തെ സിഇഒ ലാറി പേജ് അദ്ദേഹത്തെ പ്രൊഡക്ട് ചീഫായി നിയമിച്ചതിന് ശേഷവും അദ്ദേഹത്തിന്റെ വളര്‍ച്ച തുടരുകയായിരുന്നു, ഒടുവില്‍ 2015 ഓഗസ്റ്റ് 10-ന് ഗൂഗിളിന്റെ സിഇഒ ആയും തിരഞ്ഞെടുക്കപ്പെട്ടു.

Top