കാസര്‍കോട് ക്രെയിൻ പൊട്ടിവീണ് 2 തൊഴിലാളികൾ മരിച്ചു; അപകടം ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ

വടകര സ്വദേശി അക്ഷയ്, അശ്വിൻ എന്നിവരാണ് മരിച്ചത്

കാസര്‍കോട് ക്രെയിൻ പൊട്ടിവീണ് 2 തൊഴിലാളികൾ മരിച്ചു; അപകടം ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ
കാസര്‍കോട് ക്രെയിൻ പൊട്ടിവീണ് 2 തൊഴിലാളികൾ മരിച്ചു; അപകടം ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെ

കാസര്‍കോട്: മൊഗ്രാലില്‍ ക്രെയിന്‍ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. ദേശീയപാത നിര്‍മാണപ്രവൃത്തികള്‍ക്കിടെയാണ് ക്രെയിന്‍ പൊട്ടിവീണ് അപകടമുണ്ടായത്. വടകര സ്വദേശി അക്ഷയ്, അശ്വിൻ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ദേശീയപാത 66-ല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.

Share Email
Top