കോഴിക്കോട് സുന്നത്ത് കര്‍മ്മത്തിനായി അനസ്‌തേഷ്യ നല്‍കുന്നതിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ശസ്ത്രക്രിയക്ക് മുമ്പായി പ്രാഥമികമായി നടത്തിയ ചികിത്സയോട് കുട്ടി പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് വിവരം

കോഴിക്കോട് സുന്നത്ത് കര്‍മ്മത്തിനായി അനസ്‌തേഷ്യ നല്‍കുന്നതിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴിക്കോട് സുന്നത്ത് കര്‍മ്മത്തിനായി അനസ്‌തേഷ്യ നല്‍കുന്നതിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കാക്കൂരില്‍ സുന്നത്ത് കര്‍മ്മത്തിനായുള്ള അനസ്‌തേഷ്യ നല്‍കുന്നതിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കാക്കൂരിലെ കോ-ഓപ്പറേറ്റീവ് ക്ലിനിക്കില്‍ വച്ചാണ് കുഞ്ഞിന് സുന്നത്തിനായി ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയത്. കാക്കൂര്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Also Read: ഞാവല്‍പ്പഴമെന്ന് കരുതി വിഷക്കായ കഴിച്ചു; താമരശേരിയില്‍ 4 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ചേളന്നൂര്‍ പള്ളിപ്പൊയില്‍ മുതുവാട് സ്‌കൂളിനു സമീപം പൂവനത്ത് ഷാദിയ, ഫറോക്ക് സ്വദേശി ഇംത്യാസ് ദമ്പതികളുടെ രണ്ടുമാസംപ്രായമുള്ള എമില്‍ ആദം ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് കുട്ടിയെ കുടുംബം കാക്കൂരിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചത്. ശസ്ത്രക്രിയക്ക് മുമ്പായി പ്രാഥമികമായി നടത്തിയ ചികിത്സയോട് കുട്ടി പ്രതികരിക്കാത്തതിനെത്തുടര്‍ന്ന് കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍തന്നെ കുടുംബം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Share Email
Top