23 മലയാളികളുടെ മരണം സ്ഥിരീകരിച്ചു; രണ്ട് പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി

23 മലയാളികളുടെ മരണം സ്ഥിരീകരിച്ചു; രണ്ട് പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി

കൊച്ചി: കുവൈത്ത് അപകടത്തിൽ 23 മലയാളികളുടെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. മലയാളികൾ എന്ന് സംശയിക്കുന്ന ല്ലെന്നും മൃതദേഹം എംബാം ചെയ്ത് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.മൃതദേഹം കൊച്ചിയിലേക്ക് നേരിട്ട് എത്തിക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്.

മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനായി കൊച്ചിയിൽ 25 ആംബുലൻസുകൾ സജ്ജീകരിച്ചത് അടക്കം എല്ലാ ഒരുക്കങ്ങളും നോർക്ക പൂർത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം മൃതദേഹങ്ങൾ ചാർട്ടേർഡ് ഫൈലൈറ്റിലോ വ്യോമസേന വിമാനത്തിലോ ആകും എത്തിക്കുകയൊന്നും എപ്പോൾ എത്തിക്കാൻ കഴിയുമെന്ന് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.

കുവൈത്തിൽ തീപിടിത്തത്തിൽ മരിച്ചത് 45 ഇന്ത്യക്കാരാണെന്നും ഇതിൽ 23 പേർ മലയാളികളാണെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചു. അനൗദ്യോഗിക കണക്കുകൾ പ്രകാരം 49 ഇന്ത്യക്കാരാണ് മരിച്ചതെന്നും ഇതിൽ 46 പേരെ തിരിച്ചറിഞ്ഞതായും നോർക്ക അധികൃതർ ഉൾപ്പെടെ അറിയിച്ചിട്ടുണ്ടെങ്കിലും മരിച്ച 45 ഇന്ത്യക്കാരുടെ പേരുകളാണ് നിലവിൽ കുവൈത്ത് അധികൃതർ പുറത്തുവിട്ടത്.

Top