2 ലക്ഷം രൂപ കുടിശ്ശിക; ഫോര്‍ട്ട് കൊച്ചി സോണ്‍ ഓഫീസിലെ ഫ്യൂസ് ഊരി KSEB

2 ലക്ഷം രൂപ കുടിശ്ശിക; ഫോര്‍ട്ട് കൊച്ചി സോണ്‍ ഓഫീസിലെ ഫ്യൂസ് ഊരി KSEB

കൊച്ചി: ഫോര്‍ട്ട് കൊച്ചി സോണ്‍ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. രണ്ട് ലക്ഷം രൂപയുടെ കുടിശ്ശിക അടയ്ക്കാത്തതിനാലാണ് നടപടി. ഓഫീസിനോട് ചേര്‍ന്നുള്ള കുടുംബശ്രീ, ഹെല്‍ത്ത് ഓഫീസുകളിലെയും ഫ്യൂസ് ഊരിമാറ്റി. കൊടും ചൂടും ഉഷ്ണ തരംഗവും നേരിടുന്നതിനിടെയാണ് ജീവനക്കാരെ പെരുവഴിയിലാക്കി കെഎസ്ഇബിയുടെ നടപടി. ഫ്യൂസ് ഊരിയതോടെ കോര്‍പറേഷന്‍ ഓഫീസില്‍ ഫാന്‍ ഇടാന്‍ പോലും സാധിക്കാത്ത സ്ഥിതിയായി.

പണമടച്ച് വൈദ്യുതി ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതായി കൊച്ചി കോര്‍പറേഷന്‍ അറിയിച്ചു. പണമില്ലാത്തതല്ല ബില്ല് അടക്കാതിരിക്കാന്‍ കാരണമെന്നും സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് വൈകിയതാണെന്നും വൈകാതെ പരിഹരിക്കുമെന്നും മേയര്‍ എം അനില്‍കുമാര്‍ വ്യക്തമാക്കി.

Top