ജമ്മു കശ്മീരില്‍ ഭീകരാക്രമണം; 2 തൊഴിലാളികൾ കൊല്ലപ്പെട്ടു

ടണൽ നിർമാണത്തിന് എത്തിയ തൊഴിലാളികൾ താമസിച്ചിരുന്ന ക്യാംപിനു നേർക്ക് തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; 2 തൊഴിലാളികൾ കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ ഭീകരാക്രമണം; 2 തൊഴിലാളികൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗാന്ദര്‍ബല്ലിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ടണൽ നിർമാണത്തിന് എത്തിയ തൊഴിലാളികൾ താമസിച്ചിരുന്ന ക്യാംപിനു നേർക്ക് തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.കുടിയേറ്റ തൊഴിലാളികളാണ് ഇരുവരും. രണ്ടുപേർക്ക് പരുക്കേറ്റു. പൊലീസും സൈന്യവും പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. സ്വകാര്യകമ്പനിയുടെ ഉടമസ്ഥതയിലുള്ള തുരങ്ക നിര്‍മാണ സ്ഥലമാണ് ഇത്.

Read Also: ‘വി എസ് കേരളത്തിന്റെ ചരിത്രപുരുഷന്‍, ആരാധനയോടെ കാണുന്ന വ്യക്തിത്വം’: പി എസ് ശ്രീധരന്‍ പിള്ള

തൊഴിലാളിളുടെ മരണത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. നിഷ്‌കളങ്കരായ തൊഴിലാളികള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അദ്ദേഹം സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

Share Email
Top