ശുചിമുറിയിൽ ഒളിപ്പിച്ച രീതിയിൽ 2.1 കോടിയുടെ സ്വർണം; യുവാവ് അറസ്റ്റിൽ

ഇനാമുൽ ഹസനാണ് വിമാനത്തിന്റെ ശുചിമുറിയിൽ സ്വർണം ഒളിപ്പിച്ചതിന്റെ പേരിൽ പോലീസ് പിടിയിലായത്

ശുചിമുറിയിൽ ഒളിപ്പിച്ച രീതിയിൽ 2.1 കോടിയുടെ സ്വർണം; യുവാവ് അറസ്റ്റിൽ
ശുചിമുറിയിൽ ഒളിപ്പിച്ച രീതിയിൽ 2.1 കോടിയുടെ സ്വർണം; യുവാവ് അറസ്റ്റിൽ

മുംബൈ: 2.1 കോടി രൂപയുടെ സ്വർണം കടത്തിയ 24കാരനെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തു. മാലിദ്വീപിൽ നിന്നും കർണാടക സ്വദേശി ഇനാമുൽ ഹസനാണ് വിമാനത്തിന്റെ ശുചിമുറിയിൽ സ്വർണം ഒളിപ്പിച്ചതിന്റെ പേരിൽ പോലീസ് പിടിയിലായത്. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചില ജീവനക്കാർ പ്രതിയുമായി കൂട്ടു ​ചേർന്നതായും ഉദ്യോഗസ്ഥർക്ക് വിവരം കിട്ടിയിട്ടുണ്ട്.

പിടിയിലായത് സ്വർണ്ണക്കടത്ത് റാക്കറ്റിന്റെ കണ്ണിയോ

Gold biscuit- symbolic image

ചൊവ്വാഴ്ച മാലദ്വീപിൽ നിന്ന് മുംബൈ വിമാനത്താവളത്തിലേക്ക് വരികയായിരുന്ന വിമാനത്തിലാണ് സ്വർണം കടത്തിയത്. വിവരം ലഭിച്ച കസ്റ്റംസ് വിമാനം പരിശോധിച്ചപ്പോൾ ശുചിമുറിയിൽ ഒളിപ്പിച്ച രീതിയിൽ സ്വർണം കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ചോദ്യം ചെയ്യലിൽ വിമാനത്തിന്റെ ശുചിമുറിയിൽ സ്വർണം ഒളിപ്പിച്ചതായി ഇയാൾ സമ്മതിച്ചതായും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read : 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 130 വർഷം കഠിന തടവ്

ഇന്ത്യയിലേക്ക് കടത്തുന്ന സ്വർണത്തിന്റെ കാരിയർമാരായി ചില യാത്രക്കാർ പ്രവർത്തിച്ചതായി അടുത്തിടെ ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് കണ്ടെത്തിയിരുന്നു. എന്നാൽ പിടിയിലായ ഹസൻ എവിടെ നിന്നാണ് സ്വർണം വാങ്ങിയതെന്നും ആർക്കാണ് സ്വർണം കൈമാറാൻ ഉദ്ദേശിച്ചിരുന്നതെന്നും ഏജൻസി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

Share Email
Top