പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിലാണ് യുവാവ് കഞ്ചാവുമായി പിടിയിലായത്. പശ്ചിമ ബംഗാൾ സ്വദേശിയായ മുഹമ്മദ് താജുൽ ഇസ്ലാം മൊല്ല എന്നയാളാണ് പാലക്കാട് ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ വെച്ച് കഞ്ചാവുമായി പിടിയിലായത്. ഇയാളുടെ കൈവശം 2.05 കിലോഗ്രാം കഞ്ചാവ് ഉണ്ടായിരുന്നതായി എക്സൈസ് പറഞ്ഞു.
പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എഫ്.സുരേഷും സംഘവും പാലക്കാട് റെയിൽവെ സംരക്ഷണ സേനാ സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ അസ്സിസ്ടന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ എൻ.സുരേഷ് ബാബു, പി.ശ്രീജി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) അരുൺ കുമാർ.എ.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കണ്ണദാസൻ എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.