ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ വിളിച്ചിട്ട് ഫോണെടുക്കാത്തതിന് പിന്നാലെ 19 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. അബ്ദുല്‍ സമദ് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നില്‍. അബ്ദുല്‍ സമദും കൊല്ലപ്പെട്ട പത്തൊമ്പതുകാരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയെ വിളിച്ചിട്ട് ഫോണെടുക്കാതെ വന്നപ്പോള്‍ തന്നെ അവഗണിക്കുകയാണെന്ന് അബ്ദുല്‍ സമദിന് തോന്നി. പിന്നാലെ പ്രതി പെണ്‍കുട്ടിയെ കഴുത്തറുത്ത് ശേഷം വയറ്റില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ അബ്ദുല്‍ സമദ് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയാണ്. സാക്ഷികളില്ലാത്ത കേസായതിനാല്‍ പെണ്‍കുട്ടിയുടെ ഫോണിലെ വിവരങ്ങളാണ് നിര്‍ണായകമായത്.
Also Read: പാലിയേക്കര ടോള്‍ പ്ലാസ ജീവനക്കാരന് ക്രൂര മര്‍ദ്ദനം; ലോറി ഡ്രൈവര്‍ പിടിയില്‍
അതേസമയം തമ്പാനൂര്‍ സുലഭ് കംഫര്‍ട്ട് സ്റ്റേഷന്‍ സമീപത്ത് നിന്നും സംശയം തോന്നി രത്തന്‍ നാമദാസിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. രണ്ട് പൊതികളിലായി ബ്രൗണ്‍ മാസ്‌കിങ് ടേപ്പ് ചുറ്റി സൂക്ഷിച്ച നിലയില്‍ 7.245 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ബസില്‍ തമ്പാനൂരില്‍ വന്നിറങ്ങിയതാണെന്ന് മാത്രമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. ഇടനിലക്കാരനാണോ ചില്ലറ വില്‍പ്പനക്കാരനാണോ എന്ന കാര്യങ്ങള്‍ വിശദമായി ചോദ്യം ചെയ്യുമ്പോഴേ വ്യക്തമാകൂ എന്ന് തമ്പാനൂര്‍ പൊലീസ് പറഞ്ഞു.