ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണം; സഹപാഠി അറ​സ്റ്റിൽ

പനിയെ തുടർന്നുള്ള അണുബാധയ്ക്ക് ചികിത്സ തേടിയ പെണ്‍കുട്ടി മരിച്ചത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണം; സഹപാഠി അറ​സ്റ്റിൽ
ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണം; സഹപാഠി അറ​സ്റ്റിൽ

പത്തനംതിട്ട: അഞ്ചുമാസം ഗര്‍ഭിണിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ 17-കാരിയുടെ മരണത്തിൽ സഹപാഠി അറസ്റ്റിൽ. പ്രതിയുടെ കുറ്റസമ്മത മൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്. ആലപ്പുഴ നൂറനാട് സ്വദേശി അഖില്‍ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി. 18 വയസ്സും ആറുമാസവുമാണ് ഇയാളുടെ പ്രായം.

കഴിഞ്ഞ ദിവസം സഹപാഠിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനയ്ക്കായി സഹപാഠിയുടെ രക്തസാമ്പിളും പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം ലഭിക്കാന്‍ ഇനിയും സമയമെടുക്കും.

Also Read: ബെംഗളൂരു അപ്പാര്‍ട്ട്‌മെന്റിലെ കൊലപാതകം; പ്രതിയെ പിടികൂടി

പനിയെ തുടർന്നുള്ള അണുബാധയ്ക്ക് ചികിത്സ തേടിയ പെണ്‍കുട്ടി മരിച്ചത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. സംശയത്തെ തുടർന്ന് പോസ്റ്റുമോർട്ടം ചെയ്തപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്നറിയുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. അച്ഛനും അമ്മയും ക്ഷമിക്കണമെന്നാണ് കുറിപ്പിലുണ്ടായിരുന്നത്. തന്നെ ഒരു അധ്യാപികയായി കാണണമെന്നായിരുന്നു അമ്മയുടെ ആഗ്രഹമെന്നും അത് സാധിക്കാതെ പോയതിലുള്ള വിഷമവും കുറിപ്പില്‍ പങ്കുവെച്ചിട്ടുണ്ട്.

Top