മൂന്ന് കാറുകളിൽ നിന്ന് 16,000% വളർച്ച! ലോകവിപണിയിൽ തരംഗമായി ഇന്ത്യൻ നിർമിത സ്കോഡ സ്ലാവിയ!

2026 കലണ്ടർ വർഷത്തിന്റെ രണ്ടാം പാദത്തിൽ (ഏപ്രിൽ - ജൂൺ) 483 യൂണിറ്റുകളാണ് സ്ലാവിയ കയറ്റുമതി ചെയ്തത്

മൂന്ന് കാറുകളിൽ നിന്ന് 16,000% വളർച്ച! ലോകവിപണിയിൽ തരംഗമായി ഇന്ത്യൻ നിർമിത സ്കോഡ സ്ലാവിയ!
മൂന്ന് കാറുകളിൽ നിന്ന് 16,000% വളർച്ച! ലോകവിപണിയിൽ തരംഗമായി ഇന്ത്യൻ നിർമിത സ്കോഡ സ്ലാവിയ!

ന്ത്യയിൽ നിർമിച്ച് വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന കാറുകളിൽ വൻ കുതിപ്പുമായി സ്കോഡ സ്ലാവിയ. 2026 കലണ്ടർ വർഷത്തിന്റെ രണ്ടാം പാദത്തിൽ (ഏപ്രിൽ – ജൂൺ) 483 യൂണിറ്റുകളാണ് സ്ലാവിയ കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വെറും 3 യൂണിറ്റുകൾ മാത്രം കയറ്റുമതി ചെയ്ത സ്ഥാനത്താണിത്. ഇതോടെ ഒറ്റവർഷം കൊണ്ട് കയറ്റുമതിയിൽ 16,000 ശതമാനത്തിന്റെ കൂറ്റൻ വാർഷിക വളർച്ചയാണ് ഈ ഇന്ത്യൻ നിർമിത മോഡൽ സ്വന്തമാക്കിയത്.

ഇന്ത്യൻ വിപണിയിലെത്തി നാലര വർഷങ്ങൾക്ക് ശേഷം, 2026 ഓഗസ്റ്റ് 18-ന് സ്ലാവിയയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാൻ സ്കോഡ ഒരുങ്ങുകയാണ്. പുതിയ എൽ.ഇ.ഡി ഗ്രിൽ, അലോയ് വീലുകൾ, പുതുക്കിയ ബമ്പറുകൾ, ലെവൽ-2 എ.ഡി.എ.എസ് സുരക്ഷ, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, പിൻസീറ്റുകളിൽ മസാജ് ഫംഗ്ഷൻ എന്നിവ പുതിയ പതിപ്പിൽ പ്രതീക്ഷിക്കുന്നു. അടുത്തിടെ സ്കോഡ നേപ്പാൾ ഇതിന്റെ ടീസർ പുറത്തുവിട്ടതോടെ ഇന്ത്യയ്ക്ക് മുൻപ് നേപ്പാളിൽ വാഹനം എത്തിയേക്കുമെന്ന സൂചനയും പുറത്തുവന്നിരുന്നു.

Also Read: എസി കോച്ചുകളിലെ ആർ.എ.സി യാത്രക്കാർക്ക് ഇനി സമ്പൂർണ്ണ ബെഡ്‌റോൾ കിറ്റ്! വിട്ടുവീഴ്ചയില്ലാതെ നിർദ്ദേശം നൽകി റെയിൽവേ

ഷീറ്റ് മെറ്റൽ പാനലുകളിലും ഡോർ ഡിസൈനിലും വലിയ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് എത്തുന്നത്. എന്നാൽ പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ എന്നിവ ഇതിലുണ്ടാകില്ലെന്നാണ് സൂചന. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗർ പ്ലാന്റിൽ നിർമിക്കുന്ന സ്ലാവിയ, നിലവിലെ 1.0 ലിറ്റർ, 1.5 ലിറ്റർ ടി.എസ്.ഐ എൻജിൻ കരുത്തിൽ തന്നെയാണ് വിയറ്റ്നാം, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത്.

Share Email
Top