കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് 16കാരന് ദാരുണാന്ത്യം. ചെല്ലാനം സ്വദേശിയായ പവൻ സുമോദ് ആണ് മരിച്ചത്. ആലുവ ചെല്ലാനം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫോര്‍സ്റ്റാര്‍ ബസില്‍ ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. മാലേപ്പടിക്ക് മുന്‍പുള്ള സ്റ്റോപ്പില്‍ നിന്ന് ബസില്‍ കയറിയ പവന്‍ പുറകിലെ വാതില്‍പടിയില്‍ നില്‍ക്കുന്നതിനിടെയാണ് പുറത്തേക്ക് തെറിച്ചുവീണത്. ഗുരുതരമായി പരുക്കേറ്റ പവനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ബസിന്റെ ഡോർ തുറന്നിട്ട് വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ ബസ് ഡ്രൈവര്‍ക്കെതിരെ കണ്ണമാലി പൊലീസ് കേസെടുത്തു.
സ്വകാര്യ ബസിൽ നിന്നും തെറിച്ചുവീണ് 16കാരന് ദാരുണാന്ത്യം
ചെല്ലാനം സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചത്

